ചാലക്കുടി: നടന് കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികളുടെ മൊഴി. അരുണ്‍, വിപിന്‍, മുരുകന് എന്നിവരാണ് മൊഴി നല്‍കിയത്.കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും പലപ്പോഴും തങ്ങളോട് മറ്റു ജോലി അന്വേഷിക്കാന്‍ അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.കരള്‍ രോഗമാണ് സമ്മര്‍ദത്തില്‍ ആക്കിയത്. തനിക്ക് ഇനി അധികം നാളുകളില്ലെന്നും അതുകൊണ്ട് തന്റെ കൂടെ നിന്നിട്ട് കാര്യമില്ലെന്നും പലപ്പോഴും പറഞ്ഞിരുന്നതായാണ് ഇവര്‍ പറയുന്നത്.ഈ മൊഴിയെക്കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
മണി ആശുപത്രിയിലായിരുന്നപ്പോള്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന് എന്നിവര്‍ ഔട്ട്ഹൗസായ പാടി കഴുകി വൃത്തിയാക്കിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനായിരുന്നുവെന്ന് മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഹായികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേസമയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മുത്ര സാമ്പിളില്‍ കണ്ടെത്തിയിട്ടില്ല. കറുപ്പിന്റെ സാന്നിധ്യം ഏതെങ്കിലും മരുന്ന് ഉപയോഗിച്ചതില്‍ നിന്നാണോ എന്നറിയാന്‍ കുടുതല്‍ പരിശോധന വേണ്ടി വന്നേക്കും.
മണിയുടെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാത്ത പോലീസ് ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുമെന്ന് അറിയിച്ചു. കസ്റ്റടിയിലുള്ള മണിയുടെ സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനക്ക് വിധേയമാക്കുന്നത് വരെ പോലീസിന്റെ പരിഗണനയിലുണ്ട്.കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. മദ്യസല്‍ക്കാരം നടന്നതിന്റെ പിറ്റേദിവസം പുലര്‍ച്ചെയാകാം വിഷം ശരീരത്തില്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്.
Discussion about this post