തിരുവനന്തപുരം: പാറ്റൂരില്‍ ഫ്ളാറ്റ് കമ്പനി കൈയേറിയഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം. പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.. തര്‍ക്കമുള്ള നാലു സെന്റ് ഭൂമിയില്‍ നാളെ വാദം കേള്‍ക്കും.ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.. ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളുമായി ഫ്ളാറ്റ് നിര്‍മാതാക്കള്‍ സഹകരിക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു.
പാറ്റൂരില്‍ ഭൂമി കൈയേറ്റം നടന്നതായി ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറിയും അഭിഭാഷ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫ്ളാറ്റ് ഉടമകളും ഇക്കാര്യം സമ്മതിച്ചിരുന്നു. ആര്‍ക്കും തര്‍ക്കമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി ഉടന്‍ തിരിച്ച് പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.
Discussion about this post