Wednesday, October 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു

by Brave India Desk
Oct 8, 2025, 03:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി, വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ, വോൾവോ കേരള സിഇഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. പരിമിത കാലത്തേക്ക് മാത്രമാണ് ഈ അവസരം. ഓഫറിനെക്കുറിച്ച് വിശദമായറിയാന്‍ ഏറ്റവുമടുത്തുള്ള ഡീലറെ ബന്ധപ്പെടാം.

Stories you may like

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

കേരളത്തില്‍ ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 2025 നവംബര്‍ ആദ്യ ആഴ്ചയില്‍ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റിലാണ് EX30 അസംബിള്‍ ചെയ്യുന്നത്.

വോള്‍വോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉള്ള കാറാണ് EX30. ഡെനിം, പെറ്റ് ബോട്ടില്‍, അലൂമിനിയം, പിവിസി പൈപ്പുകള്‍ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകര്‍ഷകമായ ഇന്റീരിയര്‍ തയാറാക്കിയിരിക്കുന്നത്. നിര്‍മാണത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30 യൂറോ NCAP സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാനായി ഇന്റര്‍സെക്ഷന്‍ ഓട്ടോ-ബ്രേക്ക്, ഡോര്‍ അപ്രതീക്ഷിതമായി തുറക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തടയാനായി ഡോര്‍ ഓപണ്‍ അലേര്‍ട്ട്, 5 ക്യാമറകള്‍, 5 റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ ഉപകരണങ്ങളും EX30 യിലുണ്ട്.

സ്‌കാന്‍ഡിനേവിയന്‍ ഋതുഭേദങ്ങളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ക്യാബിനിലെ അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്ദസംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040W ആംപ്ലിഫയറും 9 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്ബാര്‍, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. 12.3 ഇഞ്ച് ഹൈ-റെസല്യൂഷന്‍ സെന്റര്‍ ഡിസ്പ്ലേയില്‍ ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, 5G കണക്റ്റിവിറ്റി, ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ആകര്‍ഷകമായ രൂപകല്‍പ്പനയ്ക്ക് റെഡ് ഡോട്ട് അവാര്‍ഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈന്‍ 2024, വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ 2024 എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്റിയും വാള്‍ ബോക്‌സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ കീ സൗകര്യം ഉപയോഗിച്ച് കാര്‍ സൗകര്യപൂര്‍വം കൈകാര്യം ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു കാര്‍ഡ് ടാപ് ചെയ്‌തോ വോള്‍വോ കാര്‍ ആപ്പിലെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കൊണ്ടോ കാര്‍ ഉപയോഗിക്കാം.

നൂതനമായ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും നവീനമായ സവിശേഷതകളും ഉള്ള ഈ മോഡല്‍, സുസ്ഥിരമായ ഒരു പരിസ്ഥിതി സംഭാവന ചെയ്യുന്നതിനൊപ്പം സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്നു.

EX30 സിംഗിള്‍ മോട്ടോര്‍- എക്‌സ്റ്റെന്‍ഡഡ് റേഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍

* പവര്‍: 272 hp
* ടോര്‍ക്ക്: 343Nm
* ബാറ്ററി : 69 kWh സിംഗിള്‍ മോട്ടോര്‍ എക്സ്റ്റന്‍ഡഡ് റേഞ്ച്
* ബാറ്ററി ടൈപ്പ് : Li-Ion
* ആക്‌സിലറേഷന്‍: 0-100 കി.മീ – 5.3 സെക്കന്‍ഡ്
* ബാറ്ററി വാറന്റി: 8 വര്‍ഷം/160,000 കി.മീ
* പരമാവധി വേഗത: 180 കി.മീ/മണിക്കൂര്‍
* WLTP റേഞ്ച്: 480 കി.മീ
* ഫ്രണ്ട് സ്റ്റോറേജ് (ഫ്രങ്ക്): 7 ലിറ്റര്‍
* റിയര്‍ സ്റ്റോറേജ് (ബൂട്ട് സ്‌പേസ്): 318 ലിറ്റര്‍
* ഗ്രൗണ്ട് ക്ലിയറന്‍സ് (കെര്‍ബ് വെയ്റ്റ് + 1 വ്യക്തി): 171mm
* വണ്‍ പെഡല്‍ ഡ്രൈവ് ഓപ്ഷന്‍
* 5 ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്ദ സംവിധാനവും
* നോര്‍ഡിക്കോ അപ്‌ഹോള്‍സ്റ്ററി
* അതുല്യമായ ബാറ്ററി സുരക്ഷാ കേജ്
* അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റംസ്
* എല്‍ഇഡി ഹെഡ്ലൈറ്റ് മിഡ്
* സേഫ് സ്‌പേസ് ടെക്നോളജി
* ഗൂഗിള്‍ ബില്‍റ്റ്-ഇന്‍ (ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ, ഗൂഗിള്‍ മാപ്സ്)
* വോള്‍വോ കാര്‍സ് ആപ്പ്
* മികച്ച സൗണ്ട് സിസ്റ്റം (1040W, 9 സ്പീക്കറുകള്‍)
* റിവേഴ്സിംഗ് ക്യാമറ
* ക്രോസ് ട്രാഫിക് അലേര്‍ട്ടുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
* അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍
* പാര്‍ക്ക് പൈലറ്റ് അസിസ്റ്റ്
* ലെയ്ന്‍ കീപ്പിംഗ് എയ്ഡ്
* കൊളിഷന്‍ മിറ്റിഗേഷന്‍ സപ്പോര്‍ട്ട് (മുന്നിലും പിന്നിലും)
* പാര്‍ക്കിംഗ് അസിസ്റ്റന്‍സ് സെന്‍സറുകള്‍ (മുന്നിലും പിന്നിലും)
* സ്മാര്‍ട്ട്ഫോണിനുള്ള വയര്‍ലെസ് ചാര്‍ജിംഗ്

*

Photo Caption: കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ, വോൾവോ കേരള സിഇഒ കൃഷ്ണകുമാർ ആർ എന്നിവർ ചേര്‍ന്ന് വോള്‍വോ EX30 ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നു.

*

Tags: carvolvo ex30
ShareTweetSendShare

Latest stories from this section

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമെന്ന് പറഞ്ഞു,വിജയുമായി പ്രണയബന്ധം; വാർത്തകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമെന്ന് പറഞ്ഞു,വിജയുമായി പ്രണയബന്ധം; വാർത്തകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

എട്ടുമുക്കാൽ അട്ടിവെച്ച പോലെ, പ്രതിപക്ഷ എംഎൽഎയ്‌ക്കെതിരെ ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി

സ്വർണവില 59,000 ൽ തൊട്ടു തൊട്ടില്ല ; പുതിയ റെക്കോർഡിട്ട് പൊന്ന്

പൊന്നേ….ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണ വില

Discussion about this post

Latest News

ഞങ്ങൾ ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയായിരുന്നു, എന്നാൽ ദിലീപ് ആ റോൾ ചോദിച്ച് മേടിച്ചെടുത്തു, പടം സൂപ്പർഹിറ്റുമായി: കമൽ

ഞങ്ങൾ ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയായിരുന്നു, എന്നാൽ ദിലീപ് ആ റോൾ ചോദിച്ച് മേടിച്ചെടുത്തു, പടം സൂപ്പർഹിറ്റുമായി: കമൽ

2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; പുരസ്കാരം ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന്

2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; പുരസ്കാരം ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന്

രണ്ട് സൈനികരെ കാണാനില്ല ; ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ തിരച്ചിൽ ദൗത്യവുമായി ഇന്ത്യൻ സൈന്യം

രണ്ട് സൈനികരെ കാണാനില്ല ; ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ തിരച്ചിൽ ദൗത്യവുമായി ഇന്ത്യൻ സൈന്യം

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

  സസ്യാഹാരം ആവശ്യപ്പെട്ടു, നൽകിയത് നോൺ വെജ് ;85 കാരൻ മരണപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം, പകരം ഐപിഎൽ മാത്രം കളിക്കാൻ പ്രതിവർഷം 58 കോടി; ടീമുകൾ സമീപിച്ചെന്ന് വെളിപ്പെടുത്തി സൂപ്പർതാരങ്ങൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം, പകരം ഐപിഎൽ മാത്രം കളിക്കാൻ പ്രതിവർഷം 58 കോടി; ടീമുകൾ സമീപിച്ചെന്ന് വെളിപ്പെടുത്തി സൂപ്പർതാരങ്ങൾ

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies