പാകിസ്താൻ അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ നടത്തിയ ഒളിപ്പോരിന് പിന്നാലെ താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഓടിയൊളിച്ച് പാക് സൈനികർ. സ്പിൻ ബോൾഡാക്കിലെ അതിർത്തി ഔട്ട്‌പോസ്റ്റുകൾ താലിബാൻ പ്രത്യാക്രമണത്തിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ അതിർത്തി പോസ്റ്റുകൾ ഉപേക്ഷിച്ച് പാക് സൈനികർ ഓടിയൊളിക്കുകയായിരുന്നു. ഇവരുടെ വസ്ത്രങ്ങളാണ് വിജയപതാകയായി താലിബാൻ പ്രദർശിപ്പിച്ചത്.
ഡുറാൻഡ് ലൈനിന് സമീപമുള്ള സൈനിക പോസ്റ്റുകളിൽ പാക് സൈനികർ ഉപേക്ഷിച്ച വസ്ത്രങ്ങളും ആയുധങ്ങളും അഫ്ഗാനിലെ നാംഗ്രഹാർ പ്രവിശ്യയിലാണ് താലിബാൻ പ്രദർശിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിനിടെ, താലിബാൻ പാക് സൈനിക ടാങ്കുകൾ പിടിച്ചെടുത്തുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പാക് പതാക പതിപ്പിച്ച ടാങ്കുകൾ താലിബാൻ സേനാഗംഗങ്ങൾ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം 48 മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷം വെടിനിർത്തൽ തുടരാൻ സാധ്യതയില്ലെന്ന് പാക് പ്രതിരോധ ഖവാജ ആസിഫ് പറഞ്ഞു. താലിബാൻ ഇന്ത്യയ്ക്ക് വേണ്ടി നിഴൽ യുദ്ധം നടത്തുന്ന സേനയായി മാറിയെന്നും ഖവാജ ആരോപിച്ചു. അഫ്ഗാൻ താലിബാൻ ഇന്ത്യക്ക് വേണ്ടി ‘നിഴൽ യുദ്ധം നടത്തുകയാണെന്നും’ അവർ ന്യൂഡൽഹിയുടെ ഒരു ‘ചട്ടുകമായി’ മാറിയെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
Discussion about this post