Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

രണ്ടും രണ്ട് രാജ്യക്കാർ ആണെങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ ഒരേ വേവ് ലെങ്താ, അപൂർവ റെക്കോഡിന് ഉടമകളായ ഇന്ത്യ ന്യൂസിലാന്റ് താരങ്ങൾ; ഇത് അപൂർവങ്ങളിൽ അപൂർവ്വം

by Brave India Desk
Oct 17, 2025, 02:12 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ താരം ഭഗവത് ചന്ദ്രശേഖറും ന്യൂസിലൻഡ്താരം ക്രിസ് മാർട്ടിനും തമ്മിൽ എന്താണ് ബന്ധം? വളരെ വ്യത്യസ്തമായ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ച ഇരുതാരങ്ങളും അപൂർവ്വമായ ഒരു റെക്കോർഡ് പങ്കിടുന്നു. മാർട്ടിൻ 233 വിക്കറ്റുകൾ നേടിയപ്പോൾ എടുത്ത റൺസ് 123 ,ഭഗവത് ആകട്ടെ 242 വിക്കറ്റുകൾ നേടിയപ്പോൾ എടുത്തത് 167 റൺസ് മാത്രം. അതെ, ക്രിക്കറ്റിൽ റൺസിനെക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയ അപൂർവമായ റെക്കോർഡിന് ഉടമകളാണ്‌ രണ്ടാളും .

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 1974 ഡിസംബർ 10 നാണ് ക്രിസിന്റെ ജനനം. ഫാന്റം എന്ന പേരിൽ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന താരം മിടുക്കനായ ഒരു ബൗളർ ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആണ് താരം കൂടുതൽ തിളങ്ങാൻ സാധ്യത എന്നതിനാൽ തന്നെ ആ ഫോർമാറ്റിൽ ആയിരുന്നു താരത്തെ ടീം കൂടുതലും ആശ്രയിച്ചിരുന്നത് .മികച്ച ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞിരുന്ന ക്രിസ് ന്യൂസിലൻഡിനായി 200 ലധികം ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന ഏഴാമത്തെ മാത്രം താരമാണ്.

Stories you may like

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ന്യൂസിലാൻഡ് കണ്ട മികച്ച ക്രിക്കറ്റ് താരത്തിനുള്ള ആദ്യത്തെ റിച്ചാർഡ് ഹാർഡ്ലി അവാർഡ് സ്വന്തമാക്കിയതും ക്രിസ് തന്നെയാണ്. ഇതെല്ലം ഉണ്ടെങ്കിലും വാലറ്റക്കാർ സാധാരണ കളിക്കുന്ന രീതിയിൽ ഒരു മികച്ച കളി കളിക്കാൻ ക്രിസിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ മോശം ബാറ്റിങ്ങിന്റെ പേരിലാണ് മികച്ച ബൗളിംഗ് റെക്കോർഡ് ഉള്ള താരം കൂടുതൽ അറിയപ്പെട്ടത്. തുടർച്ചായി രണ്ട് മത്സരങ്ങളിൽ ഡയമണ്ട് ഡക്ക് (ഒരു പന്തും നേരിടാതെ റൺ ഒന്നും എടുക്കാതെ ആദ്യ പന്തിൽ റൺ ഔട്ട് ആയി പുറത്തായ റെക്കോർഡും ) താരത്തിന് സ്വന്തമാണ്.

പോളിയോ ബാധിച്ച് തളർന്നുപോയ കൈയുമായി ആറാം വയസിൽ തളർന്നിരുന്ന ഒരു കുട്ടി, സാധ്യമായ എല്ലാ ചികിത്സയും നടത്തി പത്താം വയസിൽ അവൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. അദ്ദേഹമാണ് സ്പിൻ ക്രിക്കറ്റ് ആണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ ഭഗവത് പന്തുമായി ഗ്രൗണ്ടിൽ ഇറങ്ങി,പലതരം ബൗളിംഗ് പരീക്ഷങ്ങൾ നടത്തി അവസാനം ലെഗ് സ്പിന്നർ ആയി. ഇന്ത്യൻ മണ്ണിൽ സ്പിൻ കൊണ്ട് എതിരാളികളെ കറക്കിവീഴ്ത്തിയ താരം ടീമിലെ സ്ഥിര സാന്നിദ്ധ്യമായി.

പിന്നീട് ഇന്ത്യയുടെ ചരിത്രപരമായ ഇംഗ്ലണ്ടിലെ ആദ്യത്തെ ടെസ്റ്റ് വിജയത്തിന് പിന്നിലെ കാരണമായി.ഇന്ത്യയുടെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് വിസ്ഡൺ ആ നേട്ടത്തെ വിലയിരുത്തിയത്. തുടർച്ചയായ മികച്ച പ്രകടനങ്ങൾ 1972 ലെ വിസ്ഡൺ അവാർഡും നേടാൻ സഹായിച്ചു. ഇന്ത്യയുടെ ഓസ്ട്രേലിയ,പാകിസ്ഥാൻ ടെസ്റ്റ് സീരിസിലെ വിജയത്തിന് കാരണക്കാരനും ഭഗവത് ആയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിൻ ബൗളർ ആയിരിന്ന താരമാണ് 1960 മുതൽ 1975 വിരമിക്കും വരെ സ്പിൻ വിഭാഗത്തെ നയിച്ചിരുന്നത്. അമ്പയറിന്റെ മോശം തീരുമാനങ്ങളാണ് പലപ്പോഴും കൂടുതൽ വിക്കറ്റുകൾ നേടുന്നതിൽ നിന്ന് താരത്തെ തടഞ്ഞത് എന്ന് പറയാം.

Tags: bhagwat chandrasekharkris martin
Share
Tweet
Send
Share

Latest stories from this section

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

Latest News

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies