അതിർത്തിമേഖലകളിൽ വ്യോമഗതാഗതം നിയന്ത്രിക്കാൻ നിർദ്ദേശവുമായി പാകിസ്താൻ. ഇന്ത്യൻ സേനകൾ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂലിന് തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്താന്റെ ഈ നീക്കം.പാക് അതിർത്തിക്കരികെ ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് സംയുക്ത സേനാഭ്യാസത്തിന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യ നേരത്തെ തന്നെ നോട്ടാം പ്രഖ്യാപിച്ചിരുന്നു.സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, ആത്മനിർഭർത (സ്വാശ്രയത്വം), നവീകരണം എന്നിവ വ്യക്തമാക്കുന്നതാണ് ത്രിശൂൽ അഭ്യാസം.
ഒക്ടോബർ 28, 29 തീയ്യതികളിൽ മധ്യ, തെക്കൻ വ്യോമപാതകളിൽ വ്യത്യസ്ത റൂട്ടുകളിലാണ് പാകിസ്താൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആയുധപരീക്ഷണം, സൈനിക അഭ്യാസം,കൃത്രിമോപഗ്രഹ വിക്ഷേപണം മുതലായവയിൽ ഏതെങ്കിലുമൊന്നിന് തയ്യാറെടുക്കുകയാണോ പാകിസ്താൻ എന്നാണ് ഉയരുന്ന സംശയം. ഇന്ത്യ തൃശൂൽ പ്രഖ്യാപിച്ചപ്പോഴേക്കും പാകിസ്താന്റെ മുട്ടിടിച്ചുവോയെന്ന പരിഹാസവും ഉയരുന്നുണ്ട്.
അതിർത്തിയിലെ ഇന്ത്യയുടെ നടപടി സൈനികാഭ്യാസം മാത്രമായിരിക്കില്ല, മറിച്ച് ആയുധ പരീക്ഷണം കൂടിയാകാമെന്ന ആശങ്കയിലാണ് പാക് നടപടിയെന്നാണ് വിലയിരുത്തൽ.













Discussion about this post