കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം ക്രൂഡ് ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സൗത്ത് 24 പരാഗനാസ് ജില്ലയിലെ കാക്ഡ്വിപിലാണ് സംഭവം. ഹാജി അബ്ദുള്‍ ജെഹല് മൊല്ല (75) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് അക്രമമുണ്ടായത്.
ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്തുറാം പക്കിരയുടെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ മൊല്ലയ്ക്കു നേരെ ചിലര്‍ ക്രൂഡ് ബോംബ് എറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മൊല്ല മരിച്ചതായി പോലീസ് പറഞ്ഞു.
സിപിഎമ്മാണ് സംഭവത്തിന്റെ ഉത്തരവാദികളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
കേന്ദ്രസേനാ വിന്യാസമുള്‍പ്പടെ കനത്ത സുരക്ഷ സംവിധാനങ്ങള്‍ക്കിടയിലാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post