കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി റൂത്തിൻ്റേയും മകൾ ഡെൽന മരിയ സാറയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.
കുഞ്ഞിനെ രാവിലെ വീട്ടിൽ അമ്മൂമ്മയുടെ അടുത്ത് കിടത്തിയതായിരുന്നു. അമ്മ അടുക്കളയിൽ പോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽനിന്ന് രക്തം വാർന്നൊലിക്കുന്നത് കണ്ടത്. ഉടൻതന്നെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. അമ്മൂമ്മയും അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് കുഞ്ഞിൻ്റെ അമ്മൂമ്മ റോസി (60) ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ അങ്കമാലി മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാതെ വന്നതോടെ അമ്മയുടെ ബന്ധുക്കൾ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവത്രെ. കഴുത്ത് മുറിഞ്ഞതും ചോര വാർന്നൊഴുകിയതും മരണം സംഭവിച്ചതും അടക്കമുള്ള ചോദ്യങ്ങളിൽ വീട്ടുകാർ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ അങ്കമാലി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛനെയും മുത്തച്ഛനെയും പോലീസ് സ്റ്റേഷനിൽ വിളിച്ച് മൊഴി എടുക്കുകയാണ്. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. അമ്മൂമ്മ മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്













Discussion about this post