Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

by Brave India Desk
Jul 9, 2026, 06:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയ ഭർത്താവിനെയും കൂട്ടി വീട്ടിലെത്തിയ പൊലീസിന് വലിയൊരു ഞെട്ടൽ. ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ ഭാര്യയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതിയങ്ങാടി കോയ റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ സക്കീർ (49) എന്ന മത്സ്യത്തൊഴിലാളിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് ഇയാൾ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭാര്യ നസിലയെ (48) താൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ആദ്യം പൊലീസ് ഇത് വിശ്വസിക്കാൻ കൂട്ടാക്കിയില്ലെങ്കിലും സക്കീറിനെ സ്റ്റേഷനിൽ തന്നെ ഇരുത്തിയ ശേഷം പൊലീസ് സംഘം വിവരങ്ങൾ അന്വേഷിക്കുന്നതിനായി വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

Stories you may like

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പൊലീസ് വീട്ടിലെത്തിയതറിഞ്ഞ് ബന്ധുക്കളും പരിസരവാസികളും അവിടെ തടിച്ചുകൂടിയിരുന്നു. തുടർന്ന് വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് നസിലയ്ക്ക് ജീവനുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നസിലയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഇവർ അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി. ദമ്പതികൾക്കിടയിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നതായും, ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെള്ളയിൽ ഇൻസ്പെക്ടർ എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയായ സക്കീറിനെ അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Tags: KozhikodekeralaVellayil
ShareTweetSendShare

Latest stories from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest News

‘മെൽബൺ മീറ്റ്സ് മോദി’ ; മാർവൽ സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിച്ചേർന്നത് 30,000 പ്രവാസി ഇന്ത്യക്കാർ ; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പങ്കെടുത്തു

‘മെൽബൺ മീറ്റ്സ് മോദി’ ; മാർവൽ സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിച്ചേർന്നത് 30,000 പ്രവാസി ഇന്ത്യക്കാർ ; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പങ്കെടുത്തു

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

മമത ബാനർജിക്ക് നേരിയ ആശ്വാസം ; ടിഎംസി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ദൈനംദിന ആവശ്യങ്ങൾക്ക് പണമെടുക്കാൻ താൽക്കാലിക അനുമതി നൽകി കോടതി

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘യുദ്ധമല്ല, ചർച്ചയാണ് വഴി; ആഗോള യുദ്ധഭീതിക്കിടെ സമാധാന മന്ത്രവുമായി മോദി’; പശ്ചിമേഷ്യ വീണ്ടും കത്തുന്നു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies