ഗാസയിൽ സന്നദ്ധ്യപ്രവർത്തനത്തിനായി അയക്കാനുള്ള സൈനികർക്ക് ഫീസ് നിശ്ചയിച്ചതിന് പിന്നാലെ വിവാദത്തിലായി പാകിസ്താൻ. ,മാധാന സൈന്യത്തിന്റെ ഭാഗമാകാൻ ഒരു സൈനികന് 10,000 ഡോളർ അതായത് 8.86 ലക്ഷം രൂപയാണ് പാകിസ്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറാണ് ഇത്രയധികം തുക ആവശ്യപ്പെട്ടത്.
എന്നാൽ ഇസ്രായേൽ ഇത് നിരസിക്കുകയും പകരം ഒരു സൈനികന് വെറും 100 ഡോളർ (8,860 രൂപ) വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.
മുസ്ലീങ്ങളുടെ സംരക്ഷകർ എന്ന് സ്വയം പ്രഖ്യാപിക്കുന്ന പാകിസ്താൻ പലസ്തീൻ വിഷയത്തിൽ ഒഴുക്കിയതത്രയും മുതലക്കണ്ണീരായിരുന്നുവെന്നും പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് പകരം ഗാസ പ്രതിസന്ധിയെ പണം കണ്ടെത്താനുള്ള വഴിയാക്കി മാറ്റിയെന്നാണ് ഉയരുന്ന വിമർശനം.









Discussion about this post