ന്യൂഡൽഹി : ഇന്ത്യയിൽ ട്രാൻസ്ജെൻഡറായി വേഷം മാറി കഴിഞ്ഞിരുന്ന അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ. ഡൽഹി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന് തോന്നിയ ഒരു ചെറിയ സംശയത്തെ തുടർന്ന് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെയാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ എത്തിയ നുഴഞ്ഞുകയറ്റക്കാരൻ ആണെന്ന് വ്യക്തമായത്. ഇന്ത്യൻ വോട്ടർ ഐഡി ഉൾപ്പെടെ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
വ്യാജ ഇന്ത്യൻ വോട്ടർ ഐഡി ഉപയോഗിച്ച് ജീവിച്ചിരുന്ന മുഹമ്മദ് സജീബ് ആണ് പിടിയിലായത്. ഹീര ഖാൻ എന്ന പേരിൽ ആയിരുന്നു ഇയാൾ ഡൽഹിയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യൻ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ചില വ്യാജ രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. നോർത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ഫോറിനേഴ്‌സ് സെൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിൽ താമസിക്കുന്ന ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന ഐഎംഒ ആപ്പ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തി. പോലീസിന്റെ വിശദമായ പരിശോധനയിൽ മുഹമ്മദ് സജീബിന്റെ മൊബൈൽ ഫോൺ ഗാലറിയിലും ഇൻസ്റ്റാഗ്രാമിലും ബംഗ്ലാദേശിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകൾ കണ്ടെത്തി. കർശനമായ ചോദ്യം ചെയ്യലിൽ, താൻ ബംഗ്ലാദേശി പൗരനാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
സ്ത്രീയായി തോന്നിപ്പിക്കാൻ മുഹമ്മദ് സജീബ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. സ്ത്രീ ശബ്ദവും ശരീരഭാഷയും അനുകരിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള പ്രതി തടങ്കൽ കേന്ദ്രത്തിലാണ്.
നാടുകടത്തൽ നടപടികളിലേക്ക് നീങ്ങുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.










Discussion about this post