പാകിസ്താൻ മുൻ പ്രധാനമന്ത്രി തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. റാവൽപിണ്ടി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതോടെ പാകിസ്താനിൽ പ്രതിഷേധം ഇരമ്പുകയാണ്. ആയിരക്കണക്കിന് വരുന്ന ഇമ്രാൻഖാന്റെ പാർട്ടി അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറി. മരണവാർത്ത ലോകവ്യാപകമായി പ്രചിരിക്കുമ്പോഴും ഇത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ജയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഈ അഭ്യൂഹങ്ങൾക്കിടെ, തടവിലുള്ള സഹോദരനെ കാണാൻ അനുമതി ചോദിച്ചതിന് പോലീസുകാർ ക്രൂരമായി മർദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാർ. ആരോപിച്ചു. ഇമ്രാൻ ഖാന്റെ സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർക്കാണ് മർദനമേറ്റത്. 2023 മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. തങ്ങളുടെ സഹോദരനെ മൂന്നാഴ്ചയിലധികമായി കാണാൻ അധികൃതർ അനുവദിച്ചിട്ടില്ലെന്നും ഖാന്റെ സഹോദരിമാർ ആരോപിക്കുന്നു.
2023 ഓഗസ്റ്റ് മുതൽ നിരവധി കുറ്റങ്ങൾ ചുമത്തി ജയിലിൽ കഴിയുന്ന ഇമ്രാൻഖാനെ സന്ദർശിക്കുന്നതിന് സർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമുതൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി പൂർണ്ണമായും ഒറ്റപ്പെടലിലും ഏകാന്തതടവിലുമാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) അവകാശപ്പെട്ടു. പിടിഐ ചെയർമാൻ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും ‘അഫ്ഗാനിസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.













Discussion about this post