വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ഉറച്ച് സിപിഎം. സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് സിപിഎം നേതൃത്വം കെപിഎസി ലളിതയുമായി ചര്‍ച്ച നടത്തും.എതിര്‍ത്ത് നില്ക്കുന്ന അണികളെ അനുനയിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് സിപിഎം.
ലളിതയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരേ വടക്കാഞ്ചേരിയില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നൂലില്‍ കെട്ടിയിറക്കിയവര്‍ വടക്കാഞ്ചേരിക്ക് വേണ്ട എന്നായിരുന്നു പോസ്റ്ററുകള്‍. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രതിഷേധമുള്ളവര് ഭൂരിപക്ഷത്തോട് യോജിക്കണമെന്ന നിലപാടും സ്വീകരിച്ചിട്ടുണ്ട്.
നേരത്തേ താന്‍ നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി അല്ലെന്നും പരമ്പരാഗത പാര്‍ട്ടി കുടുംബമാണെന്നും കെപിഎസി ലളിത വ്യക്തമാക്കിയിരുന്നു. പോസ്റ്ററിന് പിന്നാലെ പ്രതിഷേധ പ്രകടനം കൂടി ഉണ്ടായതോടെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കം കെപിഎസി ലളിത ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സര രംഗത്തുനിന്നു പിന്മാറുന്നു എന്നാണു കെപിഎസി ലളിത വ്യക്തമാക്കിയത്.
Discussion about this post