ന്യൂഡല്‍ഹി : ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയില്‍ ലയിച്ചു . മക്കളായ കൃതികയും താരിണിയും ചേര്‍ന്ന് മാതാപിതാക്കളുടെ ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു.
ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽനിന്ന് ശനിയാഴ്ച രാവിലെ ചിതാഭസ്മം ശേഖരിച്ചിരുന്നു. കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതികദേഹങ്ങള്‍ ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്. റാവത്തിന്റെ മക്കളായ കൃതികയും തരിണിയുമാണ് മരണാനന്തര ചടങ്ങുകൾ ചെയ്തത്. ഒരേ ചിതയിലാണ് ഇരുവരുടെയും സംസ്ക്കാരം നടത്തിയത് .












