ന്യൂഡൽഹി : അഫ്ഗാനിസ്ഥാന് വീണ്ടും മാനുഷിക സഹായം അയച്ച് ഇന്ത്യ. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 73 ടൺ മാനുഷിക സഹായം ആണ് ഏറ്റവും ഒടുവിലായ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരിക്കുന്നത്. ജീവൻ രക്ഷാ മരുന്നുകളും വാക്സിനുകളും അവശ്യ സപ്ലിമെന്റുകളും ആണ് അടിയന്തര സഹായമായി ഇന്ത്യ കാബൂളിലേക്ക് എത്തിച്ചത്.
താലിബാൻ സർക്കാരിന്റെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ആണ് ഇന്ത്യ 73 ടൺ മാനുഷിക സഹായം കൈമാറിയത്. പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്താണ് ഇന്ത്യയിൽ നിന്നുള്ള ഈ മാനുഷിക സഹായം അയച്ചിരിക്കുന്നത്. പാകിസ്താൻ തുടർച്ചയായി അഫ്ഗാനിസ്ഥാനിൽ ഷെല്ലാക്രമണം നടത്തിവരികകയാണ്. മൂന്ന് ദിവസങ്ങൾക്കു മുൻപ് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 9 കുട്ടികൾ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.










Discussion about this post