ഡല്‍ഹി: ബിജെപിയില്‍ അംഗത്വമെടുത്ത ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ശ്രീശാന്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ശ്രീശാന്ത് ഉള്‍പ്പെടെ 51 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.
ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കും. രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം വലുതും ശക്തവുമായ ബി.ജെ.പിയാണ് മനസ്സിലുണ്ടായിരുന്നത്. യുവാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. വെല്ലുവിളി നേരിടാന്‍ തയാറായിത്തന്നെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് തുടര്‍ന്നു.
ബിസിസിഐ വിലക്ക് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ബിജെപി നേതാക്കള്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ശ്രീശാന്ത് അറിയിച്ചു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
സംവിധായകന്‍ രാജസേനന്‍ (നെടുമങ്ങാട്), നടന്‍ ഭീമന്‍ രഘു (പത്തനാപുരം), സംവിധായകന്‍ അലി അക്ബര്‍ (കൊടുവള്ളി) എന്നിവരാണ് രണ്ടാം പട്ടികയിലള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച രണ്ടാം പട്ടിക നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ തീരുമാനമാകുമെന്നും യോഗതീരുമാനം വിശദീകരിച്ച കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കേരളത്തില്‍നിന്ന് പാര്‍ട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
ഇതുവരെ പുറത്ത് വന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക-
1. 2 Kasargod- Ravisha Tatnri, Kuntar
2. 6 Payyannur Smt. Aniyamma Rajendran
3. 7 Kalliasseri Arun K.P
4. 8 Taliparambu P.Balakrishnan
5. 10 Azheekode Adv A.V.Kesavan
6. 11 Kannur K.Gireesh Babu
7. 13 Thalassery V.K.Sajeevan
8. 15 Mattannur Biju Elakkuzhy
9. 17 Mananthavadi (ST) K.Mohandas
10. 19 Kalpetta K.Sadanandan
11. 20 Vadakara M.Rajesh Kumar
12. 21 Kuttiadi Ramdas Manaleri
13. 22 Nadapuram M.P.Rajan
14. 23 Quilandy K.Rajineesh Babu
15. 26 Elathur V.V.Rajan
16. 29 Beypur Adv Prakash Babu
17. 31 Koduvally Ali Akbar
18. 33 Kondotty K.Ramachandran
19. 34 Eranad K P Baburajan Master
20. 37 Mancheri C.Dinesh
21. 38 Perinthalmanna Sunil M.K
22. 39 Mankada B.Ratheesh
23. 41 Vengara P.T.Ali Haji
24. 42 Vallikkunnu Janachandran Master
25. 44 Thanur Rasmil Nath
26. 45 Tirur Devidasan N.K
27. 46 Kottakkal Unni Krishnan V
28. 49 Thrithala Smt. V.T.Rema
29. 50 Pattambi Manoj P
30. 52 Ottappalam P.Venugopal
31. 55 Malampuzha C.Krishnakumar
32. 57 Tarur (SC) Divakaran.K.V
33. 59 Nenmara N.Shivarajan
34. 62 Kunnamkulam Aneesh Kumar.K.K
35. 63 Guruvayur Smt. Niveditha Subrahmaniyam
36. 65 Wadakkanchery Ullas Babu.T.S
37. 67 Thrissur B.Gopalakrishnan
38. 70 Irinjalakkuda C.D.Santhosh
39. 81 Tripunithura Prof. Thuravoor Viswambharan
40. 92 Peerumedu K.Kumar
41. 97 Kottayam M.S.Karunakaran
42. 99 Changanassery Ettumanur Radhakrishnan
43. 104 Alappuzha Ranjeet Sreenivas
44. 105 Ambalappuzha L.P.Jayachandran
45. 114 Konni D.Asoka Kumar
46. 115 Adoor (SC) Adv P.Sudheer
47. 119 Kottarakkara Smt.Rajeswariyamma.K
48. 120 Pathanapuram D.Reghu (Bheeman Reghu)
49. 122 Chadayamangalam K.Sivadasan
50. 126 Chathannur P.B.Gopakumar
51. 134 Tiruvananthpuram Srisanth
Discussion about this post