ദിവ്യഗർഭം ധരിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ.
യൂട്യൂബ് ചാനൽ വഴിയാണ് സജി ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പരാതിക്കാരിയുടെ ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ച് കടന്ന് പീഡിപ്പിക്കുകയായിരുന്നു.
ഇയാൾക്കെതിരെ സമാന കേസുകൾ വേറെയുമുണ്ടെന്ന് പോലീസ് പറയുന്നു. നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.












