Saturday, January 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തു നൽകിയതിലൂടെ ജീവിതം നശിച്ചു ; കരൾ സ്വീകരിച്ചവരും മുങ്ങി ; രഞ്ജുവിന് ഇനി സുമനസ്സുകളുടെ സഹായം വേണം

by Brave India Desk
Nov 30, 2025, 02:38 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

സുഹൃത്തിന്റെ അച്ഛന് സ്വന്തം കരൾ പകുത്തു നൽകാൻ എടുത്ത തീരുമാനമാണ് രഞ്ജുവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചികിത്സ പിഴവ് മൂലം ഇന്ന് രഞ്ജു ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത കിടപ്പ് രോഗിയായി മാറിക്കഴിഞ്ഞു. ഒന്നരക്കോടിയിലേറെ രൂപ ചികിത്സാ ചിലവ് വന്നതോടെ ആകെ ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടമായി. ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജു.

വിദേശത്ത് ജോലി ചെയ്തിരുന്ന രഞ്ജു ലീവിൽ നാട്ടിലെത്തിയാണ്
സുഹൃത്തിന്റെ അച്ഛന് വേണ്ടി കരളിന്റെ പകുതി പകുത്ത് നല്കിയത്. പക്ഷേ  നാലര വർഷം മുമ്പ് നടന്ന ആ സർജറി അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കി. ശസ്ത്രക്രിയാ പിഴവ് മൂലം രഞ്ജു കിടപ്പുരോഗിയായി. ആസ്പിറേഷൻ ന്യുമോണിയ കൂടി ബാധിച്ചതോടെ സംസാരിക്കാൻ പോലും കഴിയാതെ ട്യൂബിലൂടെ ഭക്ഷണം ഇറക്കേണ്ട അവസ്ഥയിൽ കിടപ്പിലായി. സഹോദരി രശ്മിയാണ് രഞ്ജുവിനെ പരിചരിക്കുന്നത്. കരൾ പകുത്തു നൽകിയ സുഹൃത്തിനെയും കുടുംബത്തെയും ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് ഒരിക്കലും ഇവർ കണ്ടിട്ടില്ല. അന്വേഷിച്ചപ്പോൾ അവർ താമസിച്ചിരുന്ന വീട് പോലും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായാണ് രഞ്ജുവിന്റെ കുടുംബത്തിന് അറിയാൻ കഴിഞ്ഞത്. ഇനി എന്ത് ചെയ്യും എന്നറിയാതെ മനസ്സലിവുള്ള ജനങ്ങളുടെ  ദയയ്ക്കായി കേഴുകയാണ് ഈ കുടുംബം.

Stories you may like

‘യുഎസ് ആക്രമണത്തെ പേടിച്ച് ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചു’ ; തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ട്രംപ്‌

ഇന്ത്യ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും ; അനുമതി നൽകി കേന്ദ്ര സർക്കാർ ; 3.25 ലക്ഷം കോടി രൂപ ചിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

Peptamen എന്ന പൗഡർ രൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ രഞ്ജുവിന് ട്യൂബിലൂടെ നൽകി വരുന്നത്. ചികിത്സ ചിലവ് താങ്ങാൻ കഴിയാതെ വൻ കടക്കെണി ബാധിച്ചതോടെ ഈ ഭക്ഷണം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ രഞ്ജുവിന്റെ കുടുംബം ഉള്ളത്. ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം ആറ്റിങ്ങലിലെ വീട് വിറ്റു. ഇപ്പോൾ ഇടപ്പള്ളിയിൽ ഒരു വാടക വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. രഞ്ജുവിന്റെ ജീവൻ നിലനിർത്താനായി 28 ദിവസം കൂടുമ്പോൾ Ryles ട്യൂബ് മാറ്റി കൊണ്ടിരിക്കണം. കൂടാതെ ഓരോ മാസവും സിലികോൺ കതീറ്റർ ട്യൂബ് മാറ്റണം. ഇടയ്ക്ക് ഇടയ്ക്ക് സക്ഷൻ ചെയ്യണം. ഇതിനെല്ലാം വലിയ പണച്ചിലവ് ആണ് വരുന്നത്. വളരെ നല്ല രീതിയിൽ കഴിഞ്ഞിരുന്ന  രഞ്ജുവിന്റെ കുടുംബം ഇന്ന് അദ്ദേഹത്തിന് ഒരു നേരത്തെ ആഹാരം പോലും നൽകാൻ കഴിയാതെ ജനങ്ങൾക്ക് മുൻപിൽ യാചിക്കുകയാണ്. രഞ്ജുവിന് നൽകുന്ന ഒരു ബോട്ടിൽ ഫുഡിന് 1700 രൂപയോളം ആണ് വില വരുന്നത്.
സർജറിക്ക് ശേഷം ദഹനപ്രക്രിയയ്ക്ക് ഉണ്ടായ തകരാർ കാരണം കഴിഞ്ഞ ഒന്നര വർഷമായി ഇതാണ് അദ്ദേഹത്തിന്റെ ഭക്ഷണം.

അവയവദാനം എന്ന മഹാദാനത്തിലൂടെ സ്വന്തം ആരോഗ്യവും ജീവിതവും നഷ്ടപ്പെട്ട രഞ്ജുവിന് നമ്മൾ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്. നമ്മൾ ഒന്നു ചേർന്നു നിന്നാൽ രഞ്ജുവിനെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. അതിനായി ഓരോരുത്തരും തങ്ങളാൽ കഴിയാവുന്ന രീതിയിലുള്ള സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് രഞ്ജുവും കുടുംബവും. നിലവിൽ തുടർ ചികിത്സകൾക്കായി  കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജുവിന്റെ മേൽവിലാസവും അക്കൗണ്ട് വിവരങ്ങളും ഇതാണ് ;

Resmi R
PNRA 112A
Road No 3
പ്രശാന്തി നഗർ
മണിമല റോഡ്
എടപ്പള്ളി
കൊച്ചി
Pin 682024
Mob 9544390122

അക്കൗണ്ട് ഡീറ്റെയിൽസ്

Name   Resmi R
Account No. 0114053000109508
IFSC.  SIBL0000114
South Indian Bank
Attingal branch
Gpay/phone pay 9544390122, 9562174154

Tags: help for renju
ShareTweetSendShare

Latest stories from this section

242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ ; നടപടി ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് കീഴിൽ

242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ ; നടപടി ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് കീഴിൽ

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഭാരതം സജ്ജം; എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു; വ്യോമസേനയും തയ്യാർ!

Discussion about this post

Latest News

സഞ്ജു സാംസൺ ഇൻ, ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത താരത്തിനിടം

സഞ്ജു സാംസൺ ഇൻ, ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത താരത്തിനിടം

‘യുഎസ് ആക്രമണത്തെ പേടിച്ച് ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചു’ ; തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ട്രംപ്‌

‘യുഎസ് ആക്രമണത്തെ പേടിച്ച് ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചു’ ; തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ട്രംപ്‌

മുംബൈ ഇന്ത്യൻസിന്റെ ‘വൺ ആൻഡ് ഒൺലി’ പൊള്ളാർഡ്; ഒരു താരം, നാല് വമ്പൻ ചുമതലകൾ

മുംബൈ ഇന്ത്യൻസിന്റെ ‘വൺ ആൻഡ് ഒൺലി’ പൊള്ളാർഡ്; ഒരു താരം, നാല് വമ്പൻ ചുമതലകൾ

ഇന്ത്യ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും ; അനുമതി നൽകി കേന്ദ്ര സർക്കാർ ; 3.25 ലക്ഷം കോടി രൂപ ചിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

ഇന്ത്യ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും ; അനുമതി നൽകി കേന്ദ്ര സർക്കാർ ; 3.25 ലക്ഷം കോടി രൂപ ചിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ ; നടപടി ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് കീഴിൽ

242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ ; നടപടി ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് കീഴിൽ

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഭാരതം സജ്ജം; എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു; വ്യോമസേനയും തയ്യാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies