വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്ന് പുതിയ വിവാദം സൃഷ്ടിച്ച് കോൺഗ്രസ് എംപി രേണുക ചൗധരി.തിങ്കളാഴ്ച പാർളമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രേണുക ചൗധരി.സംഭവത്തിൽ എംപിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി
നായ നിരുപദ്രവകാരിയായ ജീവിയാണെന്നായിരുന്നു ഇത് സംബന്ധിച്ച് രേണുക ചൗധരിയുടെ പ്രതികരണം. സർക്കാരിന് ഒരുപക്ഷെ മൃഗങ്ങളെ അകത്ത് ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ എന്താണ് ഇതിൽ പ്രശ്നം?. ഇത് ആരെയും കടിക്കില്ലെന്നും രേണുക ചൗധരി പറഞ്ഞു. ഒരു ചെറിയ, നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്നും രേണുകാ ചൗധരി ചോദിച്ചു. പ്രതികരണം. നായ അക്രമണകാരിയല്ലെന്നും ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും വാഹനത്തിനുള്ളിൽ തന്നെ അനുഗമിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞുകടിക്കുമെന്ന് ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പാർലമെന്റിനകത്താണെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന് മറ്റൊന്നും ചെയ്യാനില്ലേ?. ഞാൻ ആ നായയെ വീട്ടിലേക്ക് തിരിച്ചയക്കുകയും വീട്ടിൽതന്നെ സൂക്ഷിക്കാൻ പറയുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിനുള്ളിലിരുന്ന് നിത്യേന നമ്മളെ കടിക്കുന്നവരെ കുറിച്ച് നാം സംസാരിക്കുന്നില്ല, അവർ പറഞ്ഞു.










Discussion about this post