കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷ ജീവനക്കാരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ ദേവരാജനാണ് മര്‍ദ്ദനമേറ്റത്. അത്യാഹിത വിഭാഗത്തിലൂടെ ആശുപത്രിയിലേക്ക് കടക്കുന്നത് ചോദ്യം ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മറ്റ് പ്രകോപനമൊന്നും ഇല്ലാതിരിക്കെ ഡിവൈഎഫ്‌ഐ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.
ദേവരാജന്റെ കണ്ണിനും മുഖത്തും മര്‍ദ്ദനത്തില്‍ കാര്യമായി പരിക്കേറ്റിട്ടുണ്ട്.
തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സി.പി. എം നേതാവും മാനന്തവാടി മുന്‍ എം. എല്‍. എയുമായ കെ.സി.കുഞ്ഞിരാമനെ കാണാനെത്തിയവരാണ് പ്രശ്‌നമുണ്ടാക്കിയത്. ഇന്നു രാവിലെ ഒന്‍പതരയോടെഇരുപതോളം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ഇവരെ സെക്യൂരിറ്റി ജീവനക്കാരനായ ദേവരാജന്‍ തടഞ്ഞു. എന്നാല്‍ സെക്യൂരിറ്റിയുടെ എതിര്‍പ്പ് വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ തീയേറ്ററിനു മുന്നിലേക്ക് പോയി.
പിന്നാലെയെത്തിയ പത്തോളം പേരെ ദേവരാജന്‍ വീണ്ടും തടഞ്ഞു. തുടര്‍ന്ന് ഇവര്‍ പ്രധാന വാതില്‍ ഒഴിവാക്കി കാഷ്വാലിറ്റി വഴി ഓപ്പറേഷന്‍ തീയേറ്ററിനു മുന്നിലെത്താന്‍ ശ്രമിച്ചത് തടഞ്ഞ ദേവരാജനെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ദേവരാജന് അടിയന്തരമായി നാല് തുന്നല്‍ ഇടേണ്ടിവന്നു. പിന്നാലെ സ്‌കാനിംഗിന് വിധേയനാക്കി. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല. സംഭവത്തിനു ശേഷം അക്രമികള്‍ ഓടിപ്പോയി. പൊലീസ് കേസെടുത്തു.
Discussion about this post