ന്യൂഡൽഹി: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് പ്രസിഡൻ്റ് നിക്കോളാസ് മഡുറോ പിടിയിലായതോടെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കർശന ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ വെനസ്വേലയിലേക്ക് ഒഴിവാക്കണമെന്ന് ശനിയാഴ്ച രാത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ നിർദ്ദേശങ്ങൾ:
യാത്രകൾ ഒഴിവാക്കുക: നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണം.
ജാഗ്രത പാലിക്കുക: നിലവിൽ വെനസ്വേലയിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നത് പരമാവധി പരിമിതപ്പെടുത്തണം.
എംബസിയുമായി ബന്ധപ്പെടുക: കരാക്കസിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുക.
സഹായത്തിനായി ബന്ധപ്പെടാം:
ഇമെയിൽ: cons.caracas@mea.gov.in
അടിയന്തര ഫോൺ നമ്പർ: +58-412-9584288 (വാട്സാപ്പ് കോളുകൾക്കും ലഭ്യമാണ്.
ലഹരിക്കടത്ത് കേസുകളിൽ ആരോപണവിധേയനായ മഡുറോയെ പിടികൂടാൻ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് യുഎസ് ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ നടത്തിയത്. കരാക്കസിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കും പിന്നാലെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയി.










Discussion about this post