തൃശൂര്‍: കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല താനെന്നും അത്തരത്തില്‍ ആരും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും സംവിധായകന് മേജര്‍ രവി. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാര്‍ നല്കിയ പരാതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സംസ്ക്കാരത്തെ അപകടപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനെതിരായാണ് തന്റെ പ്രതിഷേധമെന്നും മേജര്‍ രവി പറഞ്ഞു. അതിന്റെ പേരില്‍ ചിലര്‍ എന്നെ ബി.ജെ.പിക്കാരനാക്കി മാറ്റുന്നുണ്ട്. അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നും മേജര്‍ രവി പറഞ്ഞു. ഞാന്‍ നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ്. രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം ചെയ്യുന്നത് മികച്ച കാര്യങ്ങളാണ്. ഒരു രാഷ്ട്രത്തിന് അടിത്തറയിടുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. എന്നാല്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരെ ഇപ്പോള്‍ കുപ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ രംഗത്തെത്തിട്ടുള്ളവരാണ് യഥാര്‍ത്ഥ ഫാസിസ്റ്റുകള്‍. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ ഇത്തരക്കാരാണെന്നും മേജര്‍ രവി പറുന്നു.
ഞാന്‍ ദേശസ്നേഹിയായ ഒരു പട്ടാളക്കാരനാണ്. അതുകൊണ്ട് തന്നെയാണ് ദേശവിരുദ്ധമായ പല കാര്യങ്ങളിലും ഞാന്‍ പ്രതികരിക്കുന്നതെന്നും തൃശൂരില്‍ സംഘടിപ്പിച്ച ദേശസ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ രവി.
Discussion about this post