ഇന്ത്യയില്‍ അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാന്‍ ഒരൊറ്റ എമര്‍ജന്‍സി നമ്പര്‍ നടപ്പിലാക്കാന്‍ ടെലികോം കമ്മീഷന് തീരുമാനം. 112 എന്ന നമ്പറായിരിക്കും ഇത്.രാജ്യത്ത് പോലീസ്, ആംബുലന്‍സ്, അഗ്നിശമനസേന ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ക്കായി ഈ ഒരൊറ്റ നമ്പര്‍ ഡയല് ചെയ്താല്‍ മതിയാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നിലവില്‍ വരും.
ഡല്‍ഹിയിലെ കേന്ദ്ര കണ്ട്രോള് റൂമിലായിരിക്കും 112 എന്ന നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ സ്വീകരിക്കുക.കണ്ട്രോള് റൂമില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറും. ഈ സംവിധാനത്തില്‍ ദിവസം 10 ലക്ഷം കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടാകും. ലാന്‍ഡ് ഫോണില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ആപ്പ് വഴിയോ 112 ല്‍ ബന്ധപ്പെടാന്‍ സാധിക്കും. ഇതിനുള്ള പണം കണ്ടെത്തുക നിര്‍ഭയ ഫണ്ടുപയോഗിച്ചാണ്. 112 എന്ന നമ്പറില്‍ നിന്ന് വിളിവന്ന ഉടന്‍ മിനിട്ടുകള്‍ക്കുള്ളില്‍ സഹായം ലഭ്യമാക്കാന്‍ ആകുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
112 എന്ന നമ്പര്‍ എന്ന് നിലവില്‍ വരുമെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകള്‍ തുടങ്ങിയവയില്‍ സഹായം ലഭ്യമാക്കാന്‍ കോള്സെന്ററുകളുമുണ്ടാകും.
പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്കികഴിഞ്ഞു. നിലവില്‍ ഉപയോഗിക്കുന്ന സംസ്ഥാനതല എമര്‍ജന്‍സി നമ്പറുകളെല്ലാം ഒരുവര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് നീക്കം.
Discussion about this post