കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച ഇന്റർ കോളേജ് ഫെസ്റ്റ് ‘സഹ്യ – 2026’ പ്രശസ്ത ഗായിക അഞ്ചു ജോസഫ് നയിച്ച സംഗീത നിശയോടു കൂടി സമാപിച്ചു. ‘നീതി നിർവഹണത്തിലെ അസമത്വങ്ങൾ’ എന്ന വിഷയത്തിൽ മാധ്യമ പ്രമുഖരുമായി വിദ്യാർത്ഥികൾ ആശയ സംവാദം നടത്തി.
ഹ്യൂമൻ റൈറ്റ്സ് ആൻഡ് സൂപ്പർഹീറോസ് എന്ന പ്രമേയത്തിൽ നടന്ന ഈ ത്രിദിന മേളയിൽ മാനേജ്‌മന്റ, സോഷ്യൽ വർക്ക്, ടെക്, മാധ്യമ, ടൂറിസ, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകൾ തിരിച്ചുള്ള മത്സരങ്ങൾ നടത്തുകയും കേരളത്തിലുടനീളമുള്ള കോളേജുകളിലെ 500-ഓളം വിദ്യാർത്ഥികൾ മാറ്റുരക്കുകയും ചെയ്തു. ജെ. ആർ. കെ ടീം അവതരിപ്പിച്ച മ്യൂസിക് ബാൻഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികൾ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം, എല്ലാ ഡിപ്പാർട്ട്മെന്റുകളും സംയുക്തമായി സംഘടിപ്പിച്ച കലാ, സാംസ്കാരിക മത്സരങ്ങൾ, എക്സിബിഷനുകൾ, വിവിധ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിന് കൂടുതൽ ആകർഷകത നൽകി.
വാശിയേറിയ സംഘനൃത്ത മത്സരത്തിൽ പാവനാത്മ കോളേജ് മുരിക്കാശ്ശേരി (ഇടുക്കി) ഒന്നാം സ്ഥാനവും വിദ്യ അക്കാദമി ഓഫ് സയൻസ് ടെക്നോളജി (തൃശൂർ) രണ്ടാം സ്ഥാനവും കൊച്ചിൻ കോളേജ് കാക്കനാട് (എറണാകുളം) മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ കൂടാതെ സിപ് ലൈൻ, കയാക്കിങ്, ബർമ ബ്രിഡ്ജ്, സ്പൈഡർ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും മേളയുടെ ഭാഗമായിരുന്നു.










Discussion about this post