പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്താൻ്റെ സൈനിക നട്ടെല്ല് തകർത്തുവെന്ന് ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി. മെയ് 10-ന് രാവിലെ ഭാരതം നൽകിയ ചില അതീവ രഹസ്യ ഉത്തരവുകളാണ് പാകിസ്താനെ വെടിനിർത്തലിനായി നിർബന്ധിതരാക്കിയത്. യുദ്ധം മുറുകിയാൽ പാകിസ്താൻ എന്ന രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുമെന്ന വ്യക്തമായ സൂചനയാണ് അന്ന് സൈന്യത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ മിന്നൽ നീക്കങ്ങൾ പാകിസതാൻ തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ നേവി കപ്പലുകളുടെ നീക്കം, സ്ട്രൈക്ക് കോർപ്പുകളുടെ അതിർത്തിയിലേക്കുള്ള മാറ്റം, വ്യോമസേനയുടെ പടയൊരുക്കം എന്നിവ പാകിസ്താൻ തങ്ങളുടെ ഉപഗ്രഹങ്ങൾ വഴി കണ്ടു. ഈ നീക്കങ്ങളെല്ലാം കൂട്ടി വായിച്ചപ്പോൾ, ഇന്ത്യ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ബോധ്യമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ഒട്ടും വൈകാതെ തന്നെ പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യയുടെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായിയെ ബന്ധപ്പെടുകയും വെടിനിർത്തലിനായി അപേക്ഷിക്കുകയുമായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിൽ പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ 22 മിനിറ്റ് നീണ്ട പ്രിസിഷൻ സ്ട്രൈക്കുകൾ ശത്രുവിന്റെ തീരുമാനം എടുക്കാനുള്ള ശേഷി തന്നെ തകർത്തു. ഇന്ത്യയുടെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ പോലും പാകിസ്താന് കഴിഞ്ഞില്ല. ഇതോടെ അവർ കൈയിലുണ്ടായിരുന്ന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഇത് പാക് സൈന്യത്തിനുള്ളിലെ ആശയക്കുഴപ്പമാണ് കാണിച്ചതെന്ന് ജനറൽ പറഞ്ഞു. രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങൾ ഇന്ത്യ നേടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.










Discussion about this post