ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പാലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ പുറത്ത്. സ്മൃതിയുടെ കുട്ടിക്കാലത്തെ സുഹൃത്തും നടനുമായ വിജ്ഞാൻ മാനെയാണ് പാലാഷ് മുച്ഛലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹാഘോഷങ്ങൾക്കിടെ പാലാഷ് മുച്ഛലിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പറയിൽ ദുരൂഹ സാഹചര്യത്തിൽ പിടികൂടിയെന്നും ഇതേത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നുമാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻ്റെ അഭിമാനമായ ഒരു കായിക താരത്തെ വഞ്ചിച്ച പാലാഷിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നവംബർ 23-ന് സാംഗ്ലിയിൽ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിന് തൊട്ടുമുമ്പാണ് ഈ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതെന്നാണ് വിജ്ഞാൻ മാനെ വെളിപ്പെടുത്തിയത്. പാലാഷിനെ അവിഹിത ബന്ധത്തിനിടെ പിടികൂടിയതോടെ സ്മൃതിയുടെ സഹതാരങ്ങളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ പാലാഷിനെ മർദ്ദിച്ചതായും വിജ്ഞാൻ അവകാശപ്പെട്ടു. “അതൊരു ഭയാനകമായ രംഗമായിരുന്നു. വിവാഹാഘോഷങ്ങൾക്കിടെ അയാൾ മറ്റൊരു സ്ത്രീയോടൊപ്പം കിടപ്പറയിൽവച്ച് പിടിയിലായി. പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ചേർന്ന് അയാളെ ശരിക്കും പെരുമാറി. പാലാഷിന്റെ കുടുംബം തന്നെ വഞ്ചകരാണ്,” വിജ്ഞാൻ പറഞ്ഞു.
സ്മൃതിയുടെ പിതാവിനുണ്ടായ ഹൃദയാഘാതം കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പാലാഷിന്റെ ഈ വഞ്ചനയും അതിനെത്തുടർന്നുണ്ടായ സംഘർഷവും സ്മൃതിയുടെ പിതാവിന്റെ ആരോഗ്യം വഷളാക്കാൻ കാരണമായിട്ടുണ്ടാകാമെന്നാണ് സൂചന. പാലാഷ് മുച്ഛലിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ക്രിക്കറ്റ് താരങ്ങളുടെ മർദ്ദനമേറ്റ പരിക്കുകൾ മറച്ചുവെക്കാനാണെന്നും വിജ്ഞാൻ ആരോപിക്കുന്നുണ്ട്.
ഇതിനുപുറമെ, തന്റെ സിനിമയിൽ നിക്ഷേപിച്ച 40 ലക്ഷം രൂപ പാലാഷിന്റെ കുടുംബം തട്ടിയെടുത്തതായും വിജ്ഞാൻ പരാതിപ്പെട്ടു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നും പാലാഷ് മുച്ഛൽ പ്രതികരിച്ചു. വിജ്ഞാൻ മാനെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാലാഷ് അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരാനിരിക്കെ, സ്മൃതി മന്ദാനയുടെ ആരാധകർ പാലാഷിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.











Discussion about this post