ഹൊറർ, കോമഡി, സൈക്കോളജി എന്നിവ കൃത്യമായി ചേർത്തൊരുക്കിയ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇത് കൂടാതെ മോഹൻലാലിൻറെ സണ്ണിക്കും സുരേഷ് ഗോപിയുടെ നകുലനുമെല്ലാം ആരാധകർ ഏറെയാണ്. മാടമ്പിള്ളി എന്ന പഴയ തറവാട്ടിലെ നിഗൂഢതകളെ കുറിച്ചാണ് സിനിമ പറയുന്നത്. അങ്ങനെയുള്ള തറവാട്ടിലേക്ക് ഭർത്താവ് നകുലന്റെ കൈപിടിച്ചെത്തുന്ന ഗംഗക്ക് ചില അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്നു.
ശേഷം അവിടെ താമസിക്കാൻ വരുന്ന ഗംഗക്ക് തറവാട്ടിലെത്തിയ ശേഷം കേൾക്കുന്ന കഥകളിലൂടെ പണ്ട് ബാധിച്ച അസുഖം തിരിച്ചുവരുന്നു. തറവാട്ടിലെ കഥകളിൽ കേട്ട നാഗവല്ലിയാകുന്ന ഗംഗയും ശേഷം നാഗവല്ലിയെ കണ്ടുപിടിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഡോക്ടർ സണ്ണിയെത്തുന്നതാണ് മണിച്ചിത്രത്താഴ് പറയുന്ന കഥ.
അന്ധവിശ്വാസങ്ങൾ ഏറെ വെച്ചുപുലർത്തുന്ന ബന്ധുക്കൾക്കിടയിലേക്കാണ് ആദ്യമായി നകുലൻ ഗംഗയുമായി ചെന്നുകയറുന്നത്. ഗംഗയെ ആദ്യമായി കാണുന്ന അവരിൽ പലരും തങ്ങളെ പരിചയപെടുത്തുന്നതും, ഗംഗയെ അത്ഭുതത്തോടെ നോക്കുന്നതുമായ സീൻ നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഭർത്താവിന്റെ ബന്ധുക്കളെ എല്ലാം ചെറിയ ചിരിയോടെ കാണുന്ന ഗംഗ എന്നാൽ ശ്രീദേവി ( നകുലന്റെ മുറപ്പെണ്ണ്) കാണുമ്പോൾ അസ്വാസ്ഥതപ്പെടുന്ന സീൻ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്. പണ്ട് എപ്പോഴോ നടക്കേണ്ടിയിരുന്ന ശ്രീദേവിയുമായിട്ടുള്ള നകുലന്റെ വിവാഹം മാറി പോകുകയും ആ വാശിയിൽ ശ്രീദേവിയുടെ അച്ഛൻ അവളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയുമായിരുന്നു.
എന്നാൽ ചൊവ്വാദോഷക്കാരിയായ ശ്രീദേവിയെ ഭർത്താവ് ഉപേക്ഷിക്കുന്നതോടെ അവൾ സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നു. നകുലന്റെ അമ്മയിൽ നിന്ന് പഴയ കഥ കേട്ടിട്ടുള്ള ഗംഗക്ക് തന്റെ ഭർത്താവുമായി അടുപ്പം പ്രകടിപ്പിച്ച ശ്രീദേവിയെ കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പിന്നെ രോഗം ബാധിച്ച ശേഷം സണ്ണിയുടെ നിർദേശപ്രകാരം നകുലൻ ശ്രീദേവിയുമായി അമ്പലത്തിൽ പോകുമ്പോഴും, സണ്ണി പഴയ കാര്യം ഓർമിപ്പിക്കുമ്പോഴും ഗംഗ ( നാഗവല്ലിക്ക്) ഒരു അസ്വസ്ഥതയും ഇല്ലെന്ന് വ്യക്തമാണ്.
അതായത് സാധാരണ മനുഷ്യരിൽ തോന്നുന്ന അസൂയയൊക്കെ ഗംഗക്ക് ആണ് ഉള്ളതെന്ന് ആദ്യ സീനിലൂടെ ഡയറക്ടർ നമുക്ക് കാണിച്ചുതരുന്നു.












