ഇന്ത്യൻ സൈന്യത്തിൻ്റെ ‘ഓപ്പറേഷൻ സിന്ദൂറിന്’ (Operation Sindoor) മുന്നിൽ മുട്ടുമടക്കി തോറ്റോടിയ പാകിസ്താൻ ആർമി ചീഫ് ആസിം മുനീർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യുദ്ധക്കളത്തിലെ പരാജയം മറച്ചുവെക്കാൻ സ്വയം ‘ഫീൽഡ് മാർഷൽ’ പട്ടം ചാർത്തിക്കൊടുത്ത മുനീറിൻ്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരിഹാസവിഷയമാകുന്നത്. ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ സ്ഥിരമായി നടത്തുന്ന പാക് സൈനിക മേധാവിയുടെ ശമ്പളം ഒരു ശരാശരി ഇന്ത്യൻ ഉദ്യോഗസ്ഥൻ്റെ വരുമാനത്തേക്കാൾ തുച്ഛമാണെന്നതാണ് വസ്തുത.
പാകിസ്താൻ്റെ ‘സർവ്വാധികാരി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിം മുനീറിൻ്റെ മാസശമ്പളം വെറും 2,50,000 പാകിസ്താനി രൂപയാണ്. ഭാരതീയ രൂപയിലേക്ക് മാറ്റുമ്പോൾ ഇത് ഏകദേശം 75,000 രൂപ മാത്രമാണ് വരുന്നത്. അതായത്, ഒരു ഇന്ത്യൻ സൈനിക മേധാവി കൈപ്പറ്റുന്ന 2,50,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പാക് ചീഫിൻ്റെ ശമ്പളം മൂന്നിലൊന്നു മാത്രമാണ്. ഡോളർ നിരക്കിൽ നോക്കിയാൽ ഇന്തൻ സൈനിക മേധാവി 3,000 ഡോളർ വാങ്ങുമ്പോൾ മുനീറിന് ലഭിക്കുന്നത് വെറും 900 ഡോളർ! പാകിസ്താൻ എന്ന രാജ്യം എത്രത്തോളം സാമ്പത്തിക തകർച്ചയിലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ശമ്പളത്തിന് പുറമേ, പാകിmdleV ആർമി മേധാവിക്ക് സൗജന്യ വൈദ്യചികിത്സ, ക്ലബ് അംഗത്വം, ഒരു ബംഗ്ലാവ്, ഡ്രൈവർ, ഔദ്യോഗിക വാഹനം എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നു. ശമ്പളം കുറവാണെങ്കിലും പാക് സൈന്യം നടത്തുന്ന ഡയറി, ട്രാൻസ്‌പോർട്ട് ബിസിനസ്സുകളിൽ നിന്നുള്ള കമ്മീഷൻ വഴിയാണ് മുനീറും കൂട്ടരും ആഡംബര ജീവിതം നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ വകയില്ലാത്തപ്പോഴും കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന പാക് സൈന്യത്തിൻ്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഇന്ത്യയുടെ കരുത്തുറ്റ തിരിച്ചടിയായ ‘ഓപ്പറേഷൻ സിന്ദൂറിൽ’ 11-ഓളം പാക് എയർബേസുകൾ തകർക്കപ്പെടുകയും ജെയ്‌ഷെ മുഹമ്മദിൻ്റെ താവളങ്ങൾ ചാരമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തകർന്നടിഞ്ഞ ഭീകരസംഘടനകളുടെയും സൈനികരുടെയും ആത്മവീര്യം വീണ്ടെടുക്കാൻ മുനീർ കഴിഞ്ഞ ദിവസം ബഹാവൽപൂർ ഗാരിസൺ സന്ദർശിച്ചിരുന്നു. ജെയ്‌ഷെ ഭീകരരെ വീണ്ടും സംഘടിപ്പിക്കാനാണ് ഈ സന്ദർശനമെന്നാണ് വിമർശനം ഉയരുന്നത്.









