മുംബൈ : ബിജെപി നേതാവും കാബിനറ്റ് മന്ത്രിയുമായ പങ്കജ മുണ്ടെയുടെ ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വച്ചാണ് സംഭവം നടന്നത്. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പങ്കജ മുണ്ടെ സംഭാജിനഗറിൽ നിന്ന് ലാത്തൂരിലേക്ക് പുറപ്പെടുന്ന സമയത്ത് ആയിരുന്നു സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഹെലികോപ്റ്റർ താഴെയിറക്കി യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തിന് പിന്നാലെയാണ് ഇന്ന് ഈ സംഭവം കൂടി ഉണ്ടായിരിക്കുന്നത്. ഛത്രപതി സംഭാജിനഗറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററിൽ ആണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. രാജ്യത്തുടനീളം ഉള്ള രാഷ്ട്രീയ നേതാക്കൾ യാത്ര ചെയ്യുന്ന സ്വകാര്യ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തി വരികയാണ്.









Discussion about this post