Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ ‘റെഡ് അലർട്ട്’; ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യൂ! ഫോൺ ചോർത്തുന്ന ‘ആർസിങ്ക്’ വൈറസ് പടരുന്നു

by Brave India Desk
Feb 5, 2026, 08:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളെ പൂർണ്ണമായും നിയന്ത്രിക്കാൻ ശേഷിയുള്ള ‘ആർസിങ്ക്’ (Arsink) എന്ന പുതിയ മാല്വെയർ (Malware) അതിവേഗം പടരുന്നതായാണ് റിപ്പോർട്ട്. ഔദ്യോഗിക ആപ്പുകളോട് സാമ്യമുള്ള വ്യാജന്മാരെ ഉപയോഗിച്ചാണ് ഹാക്കർമാർ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുന്നത്. സന്ദേശങ്ങൾ വായിക്കാനും കാൾ ലോഗുകൾ പരിശോധിക്കാനും കോൺടാക്റ്റുകൾ മോഷ്ടിക്കാനും മാത്രമല്ല, ഫോണിലെ മൈക്രോഫോൺ ഉപയോഗിച്ച് നിങ്ങളുടെ സംഭാഷണങ്ങൾ രഹസ്യമായി കേൾക്കാനും ഈ വൈറസിന് സാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സിംപെറിയം എന്ന സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള പഴയ ആൻഡ്രോയിഡ് ഫോണുകളിൽ 40 ശതമാനവും നിലവിൽ സുരക്ഷിതമല്ല. ഗൂഗിൾ, സ്പോട്ടിഫൈ, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, ടിക് ടോക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ പേരും ലോഗോയും അനുകരിച്ചാണ് ഈ വ്യാജ ആപ്പുകൾ പ്രചരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുള്ള തേർഡ് പാർട്ടി വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, ലിങ്കുകൾ എന്നിവ വഴിയാണ് ഹാക്കർമാർ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്. പലപ്പോഴും കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പ്രലോഭിപ്പിച്ചാണ് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നത്.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ആൻഡ്രോയിഡ് 13-ന് താഴെയുള്ള പഴയ സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കാത്ത ഇത്തരം ഫോണുകളിൽ കടന്നുകൂടാൻ ഹാക്കർമാർക്ക് എളുപ്പമാണ്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഫോണിന്റെ വേഗത കുറയുകയോ ബാറ്ററി പെട്ടെന്ന് തീരുകയോ ചെയ്യുന്നത് ഇത്തരം മാല്വെയറുകളുടെ ലക്ഷണമാകാം. ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് മുൻപന്തിയിലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ ഭീഷണി അതീവ ഗൗരവകരമാണ്. അശ്രദ്ധമായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഫോണിലെ സെറ്റിംഗ്സിൽ പോയി സോഫ്റ്റ്‌വെയർ വേർഷൻ പരിശോധിക്കാനും സാധ്യമെങ്കിൽ പുതിയ അപ്‌ഡേറ്റിലേക്ക് മാറാനും ഗൂഗിൾ നിർദ്ദേശിക്കുന്നു. ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് (Google Play Protect) ഫീച്ചർ എപ്പോഴും ഓൺ ആക്കി ഇടുന്നത് ഇത്തരം അപകടകാരികളായ ആപ്പുകളെ കണ്ടെത്താൻ സഹായിക്കും. അജ്ഞാതമായ സ്രോതസ്സുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത സംശയാസ്പദമായ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

Tags: google
Share
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies