ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പാക്കുമെന്ന് ആംആദ്മി പാര്‍ട്ടി. പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ ആദ്യപടിയെന്നോണം വെള്ളം, വൈദ്യൂതി എന്നിവയുടെ വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും കെജ്രിവാള് വ്യക്തമാക്കി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ പൊതു പരിപാടിയിലാണ് കെജ്രിവാള് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ വൈഫൈ നടപ്പിലാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും കെജ്രിവാള് വ്യക്തമാക്കി.സ്വന്തം കുട്ടികള്‍ പോലും സൗജന്യ വൈ ഫൈ യ്ക്ക് വേണ്ടി ആഗ്രഹിക്കുമ്പോള്‍ അക്കാര്യം നടപ്പില്‍ വരുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സംവിധാനം വരുത്താന്‍ സര്‍ക്കാരിന് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് കെജ്രിവാള് പറഞ്ഞു. അതേസമയം വൈഫൈ സംവിധാനം ഒരുക്കിയാലും അത് പരിധിയില്ലാത്ത സേവനം ആയിരിക്കില്ലെന്നാണ് സൂചനകള്‍. ഓരോ യൂസറിനും സൗജന്യ വൈ ഫൈ സംവിധാനം നല്കിയാലും ചിലപ്പോള്‍ അത് ദിവസം ഒന്നര മണിക്കൂറാക്കി നിജപ്പെടുത്തിയേക്കാമെന്നും ഡൗണ്‍ലോഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് ആംആദ്മിപാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.
കുറവ് സംസാരത്തിലും കൂടുതല്‍ ജോലിയിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെജ്രിവാള് പറഞ്ഞു. അഴിമതിക്കും നാണ്യച്ചുരുക്കത്തിനും എതിരേ നിശ്ചയദാര്‍ഡ്യ ത്തോടെ പോരാടുമെന്ന് കെജ്രിവാള് ആവര്‍ത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി വാഗ്ദാനങ്ങള്‍ ചെയ്തു തീര്‍ക്കാനായി ഈ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സൂചനകളും അദ്ദേഹം നല്കി.
വൈഫൈയ്ക്ക് പുറമേ വെള്ളം വൈദ്യൂതി കാര്യത്തിലും ഡല്‍ഹി മുഖ്യമന്ത്രി തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. 20 കിലോ ലിറ്റര്‍ വെള്ളവും വൈദ്യൂതി 50 ശതമാനം സബ്സീഡിയിലും നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രാഥമിക രൂപമാണ് ഇപ്പോള്‍ ആപ് തയ്യാറാക്കിയിട്ടുള്ളത്. അധികാരത്തില്‍ എത്തിയാല്‍ ശക്തമായ പോരാട്ടം അഴിമതിക്കെതിരേ നടത്തുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ആപ്പ് അഴിമതി വിരുദ്ധ ഹെല്പ്പ്ലൈന് അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post