Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിറപ്പിച്ചുവിട്ട് ഡച്ച് പട, വിറച്ച് പാകിസ്ഥാൻ; കഷ്ടിച്ച് രക്ഷപ്പെട്ട് സൽമാനും സംഘവും

by Brave India Desk
Feb 7, 2026, 03:25 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അട്ടിമറി ഭീതിയുടെ മുൾമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് പാകിസ്ഥാൻ. നെതർലൻഡ്‌സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ, മൂന്ന് പന്തുകൾ ബാക്കിനിൽക്കെയാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടത്. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട പാകിസ്ഥാനെ വാലറ്റത്തെ തകർപ്പൻ പ്രകടനമാണ് തുണച്ചത്.

തുടക്കത്തിൽ മികച്ച രീതിയിൽ മുന്നേറിയ പാകിസ്ഥാൻ പിന്നെ പതറി. 114 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പാകിസ്ഥാൻ തകർന്നുനിൽക്കുമ്പോഴാണ് ഫഹീം അഷ്‌റഫ് ക്രീസിലെത്തുന്നത്. 11 പന്തിൽ നിന്ന് രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടെ 29 റൺസ് നേടിയ അഷ്‌റഫ് പാകിസ്ഥാനെ വിജയതീരത്തെത്തിച്ചു. ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ (47) പോരാട്ടവും സയീം അയ്യൂബിന്റെ (24) പിന്തുണയും പാകിസ്ഥാന് കരുത്തായി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ 147 റൺസിന് പുറത്തായിരുന്നു. നായകൻ സ്കോട്ട് എഡ്വാർഡ്‌സ് (37), ബാസ് ഡീ ലീഡി (30), മൈക്കൽ ലെവിറ്റ് (27) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാൻ ബാറ്റിംഗിനിടെ പത്തൊമ്പതാം ഓവറിൽ ലഭിച്ച ക്യാച്ച് അവസരം നെതർലൻഡ്‌സ് ഫീൽഡർമാർ കൈവിട്ടത് മത്സരത്തിലെ നിർണ്ണായക നിമിഷമായി മാറി. ആ ക്യാച്ച് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ലോകകപ്പിലെ ആദ്യ അട്ടിമറി ഇന്ന് സംഭവിക്കുമായിരുന്നു.

അതേസമയം ലോകകപ്പ് കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടം ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. എന്നാൽ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്തകളാണ് പുറത്തുവരുന്നത്. കടുത്ത വൈറൽ പനിയെത്തുടർന്ന് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലെയിങ് ഇലവനിലെത്തും.

Tags: bcciICC T20 World Cup 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies