ക്വാലാലംപൂർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ മലേഷ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് മലേഷ്യൻ സർക്കാർ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ക്വാലാലംപൂരിലെ പെർദാന പുത്രയിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യൻ പ്രധാനമന്ത്രിയെ ആചാരപരമായി സ്വീകരിച്ചു. ശനിയാഴ്ച മലേഷ്യയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഉജ്ജ്വലമായ സ്വീകരണം ആയിരുന്നു ലഭിച്ചത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ പ്രത്യേക മന്ത്രി തല ചർച്ച നടത്തും. മലേഷ്യൻ സർക്കാരിലെ വിവിധ മന്ത്രിമാരുമായും പ്രത്യേക പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, മറ്റ് മേഖലകൾ എന്നിവയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിൽ ഇന്ന് ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധത്തിൽ സമീപ വർഷങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.













Discussion about this post