ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും മന്ത്രി വി ശിവൻകുട്ടി . മുഖ്യമന്ത്രി പിണറായി വിജയന്‍ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു ശിവൻകുട്ടി . ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
‘കറിയിൽ വിരലിട്ട് അമർത്തി നോക്കിയപ്പോൾ വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി’-എന്നായിരുന്നു ദിവാകരന്‍റെ വാക്കുകൾ. പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയി കഴിഞ്ഞു.
ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരന്‍റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേ’ ശിവൻ കുട്ടി പ്രതികരിച്ചു.
പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.













Discussion about this post