ടി20 ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് പ്രമുഖ താരങ്ങൾ തമ്മിലുള്ള സ്നേഹവും ബഹുമാനവും വെളിവാക്കുന്ന സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിലവിലെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുൻ നായകൻ രോഹിത് ശർമ്മയും തമ്മിലുള്ള ഹൃദ്യമായ ഈ കൈമാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.
തന്റെ മുൻഗാമിയും സീനിയറുമായ രോഹിത് ശർമ്മയോടുള്ള ബഹുമാനം പ്രകടിപ്പിച്ചുകൊണ്ട് സൂര്യകുമാർ യാദവ് ഇങ്ങനെ പറഞ്ഞു: “രോഹിത് ഭായ്, നിങ്ങളെന്നും എന്റെ ക്യാപ്റ്റനായിരിക്കും.” ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് തനിക്ക് നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും നന്ദി പറയുകയായിരുന്നു താരം.
സൂര്യയുടെ വാക്കുകൾക്ക് സ്നേഹപൂർവ്വം മറുപടി നൽകിയ രോഹിത്, പുതിയ ഉത്തരവാദിത്തങ്ങളിൽ അവനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. “ഇപ്പോൾ നീയാണ് ക്യാപ്റ്റൻ, ലോകകപ്പിന് എല്ലാവിധ ആശംസകളും,” എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. തന്റെ പിൻഗാമിയോട് പൂർണ്ണമായ വിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു രോഹിത്തിന്റെ ഈ വാക്കുകൾ.
ലോകകപ്പിന്റെ ബ്രാൻഡ് അംബാസിറ്റർ കൂടിയായ രോഹിത് ഇന്ത്യയുടെ പല മത്സരങ്ങളും കാണാൻ സ്റ്റേഡിയത്തിലെത്താൻ സാധ്യതകൾ കൂടുതലാണ്.












