Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാനഡയിൽ സ്കൂളിൽ വെടിവെപ്പ്: 10 മരണം; നടുക്കം രേഖപ്പെടുത്തി നരേന്ദ്ര മോദി! വേഷം മാറി വന്ന വനിതാ ഷൂട്ടർ സ്വയം വെടിവെച്ച് മരിച്ചു

by Brave India Desk
Feb 11, 2026, 04:30 pm IST
in India
Share on FacebookTweetWhatsAppTelegram

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ അതിഭീകരമായ വെടിവെപ്പിൽ പത്ത് മരണം. ആറ് വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ഭീകരമായ ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഈ ദുരന്തസമയത്ത് ഭാരതം കാനഡയിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് കൊളംബിയയിലെ പീസ് റീജിയണിലുള്ള ‘ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ്’ (Tumbler Ridge Secondary School) ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. തവിട്ടുനിറത്തിലുള്ള മുടിയുള്ള, ഗൗൺ ധരിച്ചെത്തിയ ഒരു സ്ത്രീയാണ് വെടിവെപ്പ് നടത്തിയതെന്നാണ് ദൃക്സാക്ഷികളും പൊലീസും നൽകുന്ന വിവരം. സ്കൂളിനുള്ളിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ കൂടി മരിച്ചു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സ്കൂളിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് മറ്റ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണസംഖ്യ പത്തായി ഉയർന്നു.

Stories you may like

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംഭവത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രാദേശിക മെഡിക്കൽ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെടിവെപ്പ് തുടങ്ങിയ ഉടൻ തന്നെ സ്കൂളും പരിസരവും പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായി. അക്രമി ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തതെന്നും നിലവിൽ മറ്റ് ഭീഷണികൾ ഇല്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായി സ്കൂളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. സ്കൂളിനുള്ളിൽ ഇത്രയും വലിയൊരു കൂട്ടക്കൊല നടത്തിയത് കാനഡയെ ഞെട്ടിച്ചിരിക്കുകയാണ്.

Tags: pm modiDeeply shocked
ShareTweetSendShare

Latest stories from this section

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

Discussion about this post

Latest News

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം: 82 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം: 82 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies