അഗര്‍ത്തല: ത്രിപുരയില്‍ 45 വയസ്സുള്ള ബിജെപി വനിത നേതാവിനെ സിപിഎം നേതാവ് ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ത്രിപുരയിലെ ഗോവൈ ജില്ലയിലാണ് സംഭവം. പരാതി ലഭിച്ചിട്ടുണ്ടെന്നും, പ്രതി ഒളിവിലാണെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 25ന് ആദിവാസി മേഖലയായ ബുദരൈ പാറയിലാണ് സംഭവം ഉണ്ടായത്. രണ്ട് കുട്ടികളുടെ അമ്മയായ ബിജെപി പ്രവര്‍ത്തക വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം നേതാവായ ദുംബ ഹ്രാങ്കവാള്‍ എന്ന ചെറുപ്പക്കാരന്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ടോര്‍ച്ച് കൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സുബാല്‍ ബോമിക് വനിത നേതാവിന്റെ വീട് സന്ദര്‍ശിച്ചു. ഏഴ് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുര ജില്ല കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ആക്രമിക്കപ്പെട്ട വനിത നേതാവ്.
Discussion about this post