ദിസ്പൂർ : തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ 3 ശതമാനം സംവരണം പ്രഖ്യാപിച്ച് അസം സർക്കാർ. അസം നിയമസഭയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മറ്റു നിരവധി സുപ്രധാന തീരുമാനങ്ങളും എടുത്തിട്ടുണ്ട്.
സർക്കാർ ഗ്രേഡ് I & II ജോലികളിൽ ആണ് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്. കർബി ആംഗ്ലോങ്ങിലെ ലാങ്‌വോകു പ്രദേശത്ത് അസമിലെ രണ്ടാമത്തെ സൈനിക് സ്കൂൾ സ്ഥാപിക്കുന്നതിന് 335 കോടി രൂപ വകയിരുത്തിയതായും അസം സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി മഹിളാ ഉദ്യമിത പദ്ധതി പ്രകാരം സംസ്ഥാനത്തെ 32 ലക്ഷം സ്ത്രീകൾക്ക് ആദ്യ ഗഡുവായ 10,000 രൂപ സർക്കാർ നൽകിയിരുന്നു. ഈ പദ്ധതിയിൽ ഇന്ന് സംസ്ഥാന മന്ത്രിസഭ 1,03,500 പുതിയ ഗുണഭോക്താക്കൾക്ക് കൂടി അംഗീകാരം നൽകി. കൂടാതെ 2026-27 ലെ വോട്ട് ഓൺ അക്കൗണ്ടിനും സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഗുവാഹത്തി റിംഗ് റോഡിന് കീഴിൽ കുറുവ-നാരെങ്കി പാലം കേന്ദ്ര സർക്കാരും അസം സർക്കാരും ചേർന്ന് നിർമ്മിക്കും എന്നും, കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ 6,957 കോടി രൂപ അനുവദിച്ചതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.









Discussion about this post