Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

by Brave India Desk
Jul 25, 2026, 04:09 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മെഡിക്കൽ ബിരുദധാരി കൂടിയായ ശ്രീകാന്ത് ഷിൻഡെയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്ന വാ വാർത്തകൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് മഹാരാഷ്ട്രയിലെ ചില പത്രങ്ങൾ നൽകിയ റിപ്പോർട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ ഒരാഴ്ച മുൻപ് നടത്തിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ശ്രീകാന്തിന്റെ മന്ത്രി പദവിയിൽ തീരുമാനമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ധർമ്മേന്ദ്ര പ്രധാന് പകരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ മകനെ കൊണ്ടുവരുന്നതിലൂടെ ശിവസേനയുമായുള്ള ബന്ധം ശക്തമാക്കുക കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതോടെ നീറ്റ് ചോദ്യപേപ്പർ ചേർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഇനി ശിവസേന തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) വിഭാഗത്തിൽ നിന്നുള്ള ആറ് ലോക്‌സഭാ എംപിമാർ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിൽ ലയിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഷിൻഡെയുടെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെയും പുതുതായി ഒപ്പം ചേർന്ന എംപിമാരും പങ്കെടുത്തു. യുവാവും പ്രൊഫഷണലുമായ ഒരു നേതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയിൽ വരുന്നത് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കണക്കുകൂട്ടൽ.

Stories you may like

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഇതിനോടകം തന്നെ ഈ നീക്കത്തെ പിന്തുണയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശിവസേനയ്ക്ക് കേന്ദ്രത്തിൽ ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി പദവിയും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാബിനറ്റ് പദവിയിലേക്ക് ശ്രീകാന്ത് ഷിൻഡെയുടെ പേര് തന്നെയാണ് മുന്നിൽ നിൽക്കുന്നതെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ആഗ്രഹങ്ങളേക്കാൾ തനിക്ക് കൈമുതലായുള്ളത് ജനസേവനവും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമാണെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും കൃത്യമായി നിർവ്വഹിക്കുമെന്നും ഷിൻഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags: eknath shindeDr. Shrikant Shindedharmendra pradhan resignAmit Shaheducation ministershivsena
Share
Tweet
SendShare

Latest stories from this section

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

Latest News

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies