Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പഴയ ബിഹാർ ‘ഹസ്തിനപുരി’ പോലെ ലാലു ‘ധൃതരാഷ്ട്രർ’, തേജസ്വി ‘ദുര്യോധനൻ’; കുടുംബവാഴ്ചയെ മഹാഭാരതവുമായി ഉപമിച്ച് മൈഥിലി താക്കൂറിൻ്റെ കന്നി പ്രസംഗം!

by Brave India Desk
Feb 20, 2026, 01:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബിഹാർ നിയമസഭയിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ മഹാഭാരതത്തിലെ ഹസ്തിനപുരിയോട് ഉപമിച്ച മൈഥിലി, ലാലുവിനെ ‘ധൃതരാഷ്ട്രർ’ എന്നും തേജസ്വി യാദവിനെ ‘ദുര്യോധനൻ’ എന്നും വിശേഷിപ്പിച്ചു. 25-കാരിയായ മൈഥിലിയുടെ നിയമസഭയിലെ കന്നി പ്രസംഗം (Maiden Speech) ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

2005-ന് മുൻപുള്ള ബിഹാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഓർമ്മ വരുന്നത് മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ ഹസ്തിനപുരിയാണെന്ന് മൈഥിലി പറഞ്ഞു. “ധൃതരാഷ്ട്രർക്ക് ഹസ്തിനപുരിയെക്കുറിച്ച് ആധിയുണ്ടായിരുന്നില്ല, മറിച്ച് തന്റെ മകൻ ദുര്യോധനനെക്കുറിച്ച് മാത്രമായിരുന്നു ആശങ്ക. അതുപോലെ തന്നെയായിരുന്നു അക്കാലത്തെ ബിഹാർ ഭരണാധികാരികളും,” എന്ന് ലാലുവിനെയും തേജസ്വിയെയും ലക്ഷ്യം വെച്ച് മൈഥിലി തുറന്നടിച്ചു. ലാലു-റാബ്രി ഭരണകാലത്ത് വിദ്യാഭ്യാസം തകർന്നടിഞ്ഞുവെന്നും ശമ്പളത്തിനായി അധ്യാപകർ നെട്ടോട്ടമോടിയെന്നും അവർ ആരോപിച്ചു. ഉച്ചഭക്ഷണമില്ലാത്തതിനാൽ കുട്ടികൾ വിശന്ന വയറുമായി പഠിക്കേണ്ടി വന്നുവെന്നും പെൺകുട്ടികൾക്ക് പുറത്തിറങ്ങി പഠിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും മൈഥിലി കുറ്റപ്പെടുത്തി.

Stories you may like

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ക്രമസമാധാന നിലയെക്കുറിച്ചും മൈഥിലി പ്രസംഗത്തിൽ വാചാലയായി. “വൈകുന്നേരം 5 മണി കഴിഞ്ഞാൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ പേടിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു കലാകാരിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും പുലർച്ചെ 3 മണിക്ക് ദർഭംഗയിൽ നിന്ന് യാത്രതിരിച്ച് സുരക്ഷിതമായി പട്നയിൽ എത്താൻ എനിക്ക് സാധിക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുഭരണത്തിന്റെ ഫലമാണ്,” അവർ പറഞ്ഞു. 2006-ൽ നിതീഷ് കുമാർ കൊണ്ടുവന്ന സൈക്കിൾ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചുവെന്നും പ്രതിപക്ഷം ഇതിനെ പരിഹസിച്ചെങ്കിലും ഇന്ന് ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിലും മൈഥിലി തന്റെ പ്രസംഗം തുടർന്നു. “എന്റെ പ്രായത്തേക്കാൾ കൂടുതൽ രാഷ്ട്രീയ പരിചയമുള്ളവരായിരിക്കാം നിങ്ങൾ. പക്ഷേ ബിഹാറിന്റെ ഒരു മകൾ സത്യം വിളിച്ചുപറയുമ്പോൾ നിങ്ങൾക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത?” എന്ന മൈഥിലിയുടെ ചോദ്യം സഭയിൽ വലിയ കൈയടി നേടി. മധുബാനി സ്വദേശിയായ മൈഥിലി താക്കൂർ അലിനഗർ മണ്ഡലത്തിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ നിയമസഭയിലെത്തിയത്

Tags: Maithili Thakur
Share
Tweet
Send
Share

Latest stories from this section

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

Latest News

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies