ശ്രീനഗർ : ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ ആണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് അധീന കശ്മീരിലെ പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ചെറിയ തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെടിവയ്പ്പ് ഉടൻ അവസാനിച്ചുവെന്നും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സുരക്ഷാ സേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പോലീസും സൈന്യവും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജമ്മു കശ്മീർ പോലീസും അറിയിച്ചു.












Discussion about this post