തിരുവനന്തപുരം: ഇതുവരെ പ്രഖ്യാപിച്ച എല്ലാ എക്സിറ്റ് പോള്‍ സര്‍വ്വേകളും എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ മാതൃഭൂമി ന്യൂസ് സര്‍വേയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ തെരഞ്ഞെടുപ്പ് സര്‍വേ ഫലം അനുസരിച്ച് എല്‍ഡിഎഫ് 68 മുതല്‍ 74 വരെ സീറ്റാണ് പ്രവചിക്കുന്നത്. യുഡിഎഫ് 66മുതല്‍ 72 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു.
എന്‍ഡിഎ രണ്ട് സീറ്റ് നേടിയേക്കാമെന്നും സര്‍വേ പറയുന്നു. നേരത്തെ പുറത്ത് വന്ന സര്‍വ്വേകളിലെല്ലാം എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരുന്നു. മുഖ്യമന്ത്രിയായി വിഎസ് അച്യുതാനന്ദന് വരണമെന്നാണ് കൂടുതല്‍ അഭിപ്രായപ്പെട്ടത്. അച്യുതാനന്ദന് 35 ശതമാനം ആളുകളുടെ പിന്തുണയുള്ളപ്പോള് 34 ശതമാനം ആളുകളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കും 12 ശതമാനം ആളുകളുടെ പിന്തുണ പിണറായി വിജയനുമാണ്. ഇടതുമുന്നണി 45 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫ് 42 ശതമാനവും എന്‍ഡിഎ 10 ശതമാനവും വോട്ടുനേടുമെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 13 വരെ 14,592 പേരില്‍ നിന്നായാണ് ആദ്യഘട്ടത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അഴിമതിയേക്കാള്‍ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുകയെന്ന് ഭൂരിപക്ഷംപേര്‍ പറയുന്നു.
നഗരങ്ങളില്‍ 39 ശതമാനംപേര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്.. 38 ശതമാനമാണ് യുഡിഎഫിന്റെ പിന്തുണ. ഇടതുമുന്നണിക്ക് ഗ്രാമങ്ങളില്‍ 37 ശതമാനം പിന്തുണയുള്ളപ്പോള് 36 ശതമാനം പേരുടെ പിന്തുണ യുഡിഎഫിന് പ്രവചിക്കുന്നു.
Discussion about this post