കൊച്ചി:കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. അങ്കമാലിയില്‍ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി. പാര്‍ട്ടിയ്ക്ക് മൂന്ന് സീറ്റ് വാങ്ങി നല്കാനാവാത്തത് തന്റെ വീഴ്ചയാണെന്നും അതിനാല്‍ രാജി വെക്കുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ടി.എം ജേക്കബിന്റെ മരണത്തിന് ശേഷം ജോണി നെല്ലൂരായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന്. നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിറവം സീറ്റ് മാത്രമാണ് യുഡിഎഫ് നല്‍കിയത്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് നല്‍കാതെ യുഡിഎഫ് പറ്റിച്ചുവെന്ന് നേരത്തെ ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.
Discussion about this post