ഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ ജയത്തോടെ പര്യവസാനം. ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ ആവശ്യം ഹൈക്കമാന്‍ഡ് അവസാനം തള്ളി. അടൂര്‍ പ്രകാശിനെ മാറ്റി നിര്‍ത്തി തര്‍ക്കപരിഹാരം എന്ന ഫോര്‍മുല കൂടി ഉമ്മന്‍ചാണ്ടി തള്ളിയതോടെ എല്ലാ ആരോപണ വിധേയരായ മന്ത്രിമാരും മത്സരിക്കട്ടെ എന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ കെ ബാബുവും, അടൂരില്‍ അടൂര്‍ പ്രകാശുംസ ഇരിക്കൂറില്‍ കെ.സി ദോസഫും മത്സരിക്കും. ഇവരില്‍ ഒരാളെ മാറ്റി നിര്‍ത്തിയാല്‍ മത്സരിക്കാനില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തതിന് മുന്നില്‍ ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടി വരികയായിരുന്നു. ഇവരെ മാറ്റിയാല്‍ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളെല്ലാം മത്സരരംഗത്ത് നിന്ന് വിട്ടു നില്‍ക്കാനും തീരുമാനിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളപുന്ന സാഹചര്യമുണ്ടാകുമെന്ന പേടിയും ഹൈക്കമാന്‍ഡിനുണ്ടായി.
ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഇനി രാഹുല്‍ഗാന്ധി ഇടപെട്ടാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ മാറ്റം ഉണ്ടാവുകയുള്ളു. നിലവില്‍ അതിന് സാധ്യതയില്ല. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ ഇടപെടാനാണ് ഹൈക്കനാന്‍് തീരുമാനം. ഏതെങ്കിലും മണ്ഡലത്തില്‍ തോല്‍വിയുണ്ടായാല്‍ നടപടി സ്വീകരിക്കും. നിലവില്‍ സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യത മാത്രം നോക്കിയാല്‍ മതിയെന്ന എ ഗ്രൂപ്പ് നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാര്യമായി തന്റെ ഗ്രൂപ്പ് പരിഗണിക്കപ്പെട്ടില്ല എന്നിരിക്കെ ഹൈക്കമാന്‍ഡ് തീരുമാനം വി.എം സുധീരന് വലയി തിരിച്ചടിയാകും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക പട്ടിക ഇന്നുതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.. ഒരാഴ്ചയോളം നീണ്ട കൂടിയാലോചനകള്‍ക്കുശേഷം ഡല്‍ഹിയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തൃപ്തനാണോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. പട്ടിക വന്ന ശേഷം പ്രതികരിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി അവിടെ കാത്തുനിന്ന എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍, ഗ്രൂപ്പ് നേതാക്കളുടെ പ്രത്യേക യോഗമല്ല നടന്നതെന്നും അവരെ കാണുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സീറ്റുകാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന ബെന്നി ബഹനാന്‍, മന്ത്രിമാരായ കെ.ബാബു, കെ.സി. ജോസഫ് എന്നിവരാണ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്.
Discussion about this post