തെരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് തൃക്കാക്കര എംഎല്‍എ ബെന്നി ബഹന്നാല്‍. സുധീരന്റെ എതിര്‍പ്പ് മൂലമാണ് തര്‍ക്കമുണ്ടായത്. പ്രസിഡണ്ടിന് താല്‍പര്യമില്ലാതെ മത്സരിക്കാനില്ലെന്നും ബെന്നി ബഹന്നാന്‍ വാര്‍ത്താ സമ്മേശനത്തില്‍ പറഞ്ഞു.
യുഡിഎഫിന്‍ഫെ ഉറച്ച സീറ്റാണ് തൃക്കാക്കര. കെപിസിസി നിരീക്ഷകര്‍ പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര. പിന്മാറ്റം കൊണ്ട് കോണ്‍ഗ്രസിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു.
നേരത്തെ വിഎം സുധീരന്‍ സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ട അഞ്ച് സീറ്റുകളില്‍ തൃക്കാക്കരയും ഉള്‍പ്പെട്ടിരുന്നു. മറ്റ് സീറ്റുകളില്‍ മാറ്റം ഉണ്ടായില്ലെങ്കിലും ബെന്നി ബഹന്നാന്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
Discussion about this post