Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മതം മാറിക്കഴിഞ്ഞാൽ പട്ടികജാതി പദവിക്ക് അർഹതയില്ല ; ആനുകൂല്യങ്ങളുമില്ല, ജാതി അധിക്ഷേപ പരാതിയും നൽകാനാവില്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

by Brave India Desk
Mar 24, 2026, 12:18 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : മതം മാറിക്കഴിഞ്ഞാൽ പിന്നീട് പട്ടികജാതി പദവിക്ക് അർഹതയുണ്ടാകില്ലെന്ന് വ്യക്തമാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. മതപരിവർത്തനം നടത്തുന്ന വ്യക്തികൾക്ക് പട്ടികജാതി (SC) പദവിക്ക് അർഹതയുണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1950-ലെ ഭരണഘടനാ (Scheduled Castes) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറുന്നതോടെ ഈ പദവി ഉടനടി റദ്ദാക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലക്കാരനായ ചിന്താട ആനന്ദ് എന്ന വ്യക്തിയാണ് കേസിനാസ്പദമായ പരാതി നൽകിയത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാരോപിച്ച് ഇയാൾ SC/ST ആക്ട് പ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ ഒരു ക്രിസ്ത്യൻ പാസ്റ്ററാണെന്നും വർഷങ്ങളായി ആ മതം പിന്തുടരുന്നയാളാണെന്നും എതിർകക്ഷികൾ വാദിച്ചു. ഈ വാദം അംഗീകരിച്ച ആന്ധ്രാ ഹൈക്കോടതി, ക്രിസ്തുമതത്തിലേക്ക് മാറിയ ഒരാൾക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ലെന്ന് വിധി എഴുതി. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.
രാജ്യത്തെ സംവരണ നയങ്ങളിലും പട്ടികജാതി/പട്ടികവർഗ്ഗ (പീഡന നിരോധന) നിയമത്തിന്റെ പ്രയോഗത്തിലും വലിയ സ്വാധീനം ചെലുത്തുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Stories you may like

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

മതപരിവർത്തനം നടത്തിയ ഒരാൾക്ക് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പരാതി നൽകാൻ അവകാശമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രൈസ്തവ, ഇസ്ലാം മതങ്ങളിൽ ജാതി വ്യവസ്ഥ നിലവിലില്ലാത്തതിനാൽ, അത്തരം മതങ്ങളിലേക്ക് മാറുന്നവർക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനാപരമായ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ കൈവശം ജാതി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും, അയാൾ സജീവമായി മറ്റൊരു മതം പിന്തുടരുന്നുണ്ടെങ്കിൽ അയാൾക്ക് സംവരണ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയില്ല. ഇത് ഭരണഘടനയോടുള്ള വഞ്ചനയാണെന്നും കോടതി നിരീക്ഷിച്ചു.

Tags: Supreme CourtCONVERSIONreligious conversionscheduled caste
Share
Tweet
SendShare

Latest stories from this section

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

Latest News

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies