Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

by Brave India Desk
Apr 4, 2026, 01:18 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ റിട്ടയേർഡ് ആർമി ബ്രിഗേഡിയർ മുകേഷ് കുമാർ ജോഷി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക പോലീസ് നടപടി. ഡെറാഡൂണിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടി. കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് കാവിഷ് ഹുസൈൻ ത്യാഗിയെ വെള്ളിയാഴ്ച രാത്രി വൈകി നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡെറാഡൂൺ പോലീസ് പിടികൂടി. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.

വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ജോഹ്രി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ നടന്ന വെടിവെപ്പിലാണ് മുസാഫർനഗർ സ്വദേശിയായ മുഹമ്മദ് കാവിഷ് ഹുസൈൻ ത്യാഗി (22) പിടിയിലായത്. ഇയാളുടെ സഹായിയും സഹാറൻപൂർ സ്വദേശിയുമായ ശാന്തനു ത്യാഗിയും (21) പോലീസിന്റെ പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് രാജപൂർ പോലീസ് സംഘം നടത്തിയ തിരച്ചിലിനിടെയാണ് പ്രതികൾ വലയിലായത്. പോലീസിനെ കണ്ട പ്രതികൾ ഗണിയാൽ ഗ്രാമത്തിലെ വനത്തിലേക്ക് ഓടിക്കയറി. തുടർന്ന് പോലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് തിരിച്ചും വെടിവെക്കുകയായിരുന്നു.

Stories you may like

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ബ്രിഗേഡിയർ ജോഷി കൊലപാതകം നടന്നത്. സംഭവത്തിന് തലേദിവസം രാത്രി ഡെറാഡൂണിലെ ‘ജെൻ സി’ ക്ലബ്ബിൽ ബില്ലിനെച്ചൊല്ലി ഒരു സംഘം യുവാക്കളും ക്ലബ്ബ് ജീവനക്കാരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായി പിറ്റേന്ന് രാവിലെ ക്ലബ്ബ് ജീവനക്കാർ സഞ്ചരിച്ച ഫോർച്യൂണർ കാറിനെ സ്‌കോർപിയോയിൽ എത്തിയ യുവാക്കളുടെ സംഘം പിന്തുടർന്നു. തിരക്കേറിയ റോഡിൽ വെച്ച് ഇരുസംഘങ്ങളും തമ്മിൽ വെടിവെപ്പുണ്ടായി. ഇതിനിടയിലാണ് നിർഭാഗ്യവശാൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ബ്രിഗേഡിയർ ജോഷിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags: uttarakhandDehradunbrigadier joshi murder case
ShareTweetSendShare

Latest stories from this section

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

Latest News

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology