Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

by Brave India Desk
Apr 17, 2026, 07:00 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ഇറാൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ലിയോയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മാർപ്പാപ്പയ്ക്ക് അദ്ദേഹത്തിന് പറയാനുള്ളത് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ഇറാൻ ഒരിക്കലും ഒരു ആണവായുധം സ്വന്തമാക്കാൻ പാടില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം മനസ്സിലാക്കണമെന്നും ട്രംപ് വൈറ്റ് ഹൗസിൽ വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കെതിരെ ശക്തമായ ഭാഷയിലാണ് പോപ്പ് ലിയോ അടുത്തിടെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപ് മാർപ്പാപ്പയെ കടന്നാക്രമിച്ചത്. “മാർപ്പാപ്പ ഒരു കാര്യം മനസ്സിലാക്കണം, വളരെ ലളിതമാണത് – ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. അത് ലോകത്തെ വലിയ അപകടത്തിലാക്കും. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ എനിക്കതിൽ വിയോജിക്കാം,” മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

Stories you may like

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

പോപ്പ് ലിയോയുടെ നിയമനത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട ട്രംപ്, വിദേശകാര്യ നയങ്ങളിൽ മാർപ്പാപ്പ തീർത്തും ‘ദുർബലനാണെന്നും’ കുറ്റപ്പെടുത്തി. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ, ഇറാനിലെ അമേരിക്കൻ നടപടിയെ “യുദ്ധത്തിന്റെ ഭ്രാന്ത്” എന്നാണ് കഴിഞ്ഞ ശനിയാഴ്ച വിശേഷിപ്പിച്ചത്. ട്രംപിന്റെ പുതിയ പരാമർശങ്ങൾക്ക് പിന്നാലെ, അദ്ദേഹം എന്ത് പറഞ്ഞാലും യുദ്ധത്തിനെതിരായ തന്റെ വിമർശനങ്ങൾ ഇനിയും തുടരുമെന്ന് മാർപ്പാപ്പ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. അതേസമയം, മാർപ്പാപ്പയെ വിമർശിച്ച ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്രായേലിലേക്കും യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ഇറാനും പ്രത്യാക്രമണം നടത്തി. ഇറാനിലും ലെബനനിലും നടക്കുന്ന വ്യോമാക്രമണങ്ങളിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് അഭയാർത്ഥികളാകേണ്ടി വരികയും ചെയ്തു.

Tags: Narendra ModiDonald Trumppope leo
Share
Tweet
SendShare

Latest stories from this section

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

Latest News

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies