Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

by Brave India Desk
Apr 17, 2026, 09:32 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഇറാനുമായുള്ള സമാധാന കരാർ വളരെ വേഗം സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് ഇറാൻ പൂർണ്ണമായും സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. “ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ആണവപ്പൊടി ഞങ്ങൾക്ക് തിരികെ നൽകാൻ അവർ സമ്മതിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളിലും അവർക്ക് സമ്മതമാണ്,” ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

Stories you may like

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും പ്രധാന തർക്കം നിലനിൽക്കുന്നത്. സമ്പുഷ്ടീകരണ പരിപാടികൾ 20 വർഷത്തേക്ക് നിർത്തിവെക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാൽ 5 വർഷത്തേക്ക് നിർത്തിവെക്കാമെന്ന ഇറാന്റെ മറുപടി വാഗ്ദാനം അമേരിക്ക തള്ളി. തങ്ങളുടെ ആണവ പദ്ധതികൾ സമാധാന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നാണ് ഇറാന്റെ നിലപാട്.

അതേസമയം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ അന്തിമ തീരുമാനമായിരുന്നില്ല. രണ്ടാം ഘട്ട ചർച്ചകളും പാകിസ്ഥാനിൽ തന്നെ നടക്കാനാണ് സാധ്യത. എല്ലാം സുഗമമായി നടക്കുകയും, ഇസ്ലാമാബാദിൽ വെച്ച് കരാർ ഒപ്പിടുകയും ചെയ്താൽ താനും പാകിസ്ഥാനിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.

ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കും. അതിന് ശേഷവും വെടിനിർത്തൽ നീട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ട്രംപ് പറഞ്ഞു. ഉടൻ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരാർ സാധ്യമായില്ലെങ്കിൽ വ്യോമാക്രമണങ്ങൾ പുനരാരംഭിക്കുമെന്നും ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുമെന്നും അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് വ്യാഴാഴ്ച മുതൽ തുടക്കമായതായി ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളിലെയും നേതാക്കൾ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: iranDonald Trump
Share
Tweet
SendShare

Latest stories from this section

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

Latest News

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies