Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

by Brave India Desk
Apr 17, 2026, 11:01 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് തിരിച്ചടികൾ അവസാനിക്കുന്നില്ല. തുടർച്ചയായ തോൽവികൾക്കൊപ്പം ടീമിനെ ഏറ്റവുമധികം അലട്ടുന്നത് അവരുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. കൃത്യതയാർന്ന യോർക്കറുകളിലൂടെയും പേസിലൂടെയും എതിരാളികളുടെ സ്റ്റമ്പുകൾ തെറിപ്പിക്കാൻ കെൽപ്പുള്ള ബുംറയ്ക്ക് ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.

വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലും ബുംറ വിക്കറ്റൊന്നും നേടാതെ 41 റൺസാണ് വിട്ടുകൊടുത്തത്. ഈ സീസണിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്നായി 8.63 എന്ന ഇക്കണോമിയിൽ 164 റൺസാണ് ബുംറ വഴങ്ങിയത്. ടി 20 ഫോർമാറ്റ് നോക്കിയാൽ ബുമ്രയുടെ ഈ ഇക്കണോമി മികച്ചത് ആണെങ്കിലും താരം സൃഷ്ടിച്ച ആ റേഞ്ച് വെച്ച് നോക്കിയാൽ അത് മോശം ആണെന്ന് പറയാം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ബുംറയുടെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും, എന്നാൽ പന്തെറിയുന്ന രീതിയിലെ പിഴവുകളാണ് വിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്നും മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി.”ബുംറയുടെ വിക്കറ്റുകൾ ടീമിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല, എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പന്തുകളുടെ ശരാശരി വേഗത 130 kmph ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം 44 ശതമാനം പന്തുകളും അദ്ദേഹം ‘സ്ലോവർ ബോളുകൾ’ ആയാണ് എറിയുന്നത്. അതായത് എറിയുന്ന രണ്ടാമത്തെ പന്തുകളെല്ലാം സ്ലോവർ ബോളുകളാണ്,” പത്താൻ പറഞ്ഞു.

സ്ലോവർ ബോളുകളുടെ എണ്ണം കുറച്ചാൽ ബുംറയ്ക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്ന് പത്താൻ വ്യക്തമാക്കി. “എന്തിനാണ് ബുംറ ഇങ്ങനെ ചെയ്യുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ലോവർ ബോളുകളുടെ എണ്ണം കുറച്ച് കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞാൽ തീർച്ചയായും ഫലം ലഭിക്കും. വളരെ ലളിതമായ പരിഹാരമാണിത്. ബുംറയ്ക്ക് ഇനി പ്രത്യേക പരിശീലനത്തിന്റെ ആവശ്യമൊന്നുമില്ല, പക്ഷേ കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. സ്ലോവർ ബോളുകളുടെ എണ്ണം 30-35 ശതമാനമായി കുറയ്ക്കണം. കൂടുതൽ വേഗത്തിൽ പന്തെറിയുകയും സ്വിംഗ് കണ്ടെത്തുകയും ചെയ്താൽ ആ സ്ലോവർ ബോളുകൾ കൂടുതൽ ഫലപ്രദമാകും, വിക്കറ്റുകൾ വീഴുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ നാലാം തോൽവിയോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Tags: ipl 2026MI VS PKBSjasprit bumrah
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies